Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാല മോഷ്ടാവ് മണിക്കൂറുകൾക്കകം പിടിയിൽ
text_fieldsbookmark_border
ഗിരീഷ്കുമാർ
മൂവാറ്റുപുഴ: സ്വർണമാല കവർന്ന യുവാവ് മണിക്കൂറുകൾക്കകം പിടിയിൽ. ഒറ്റക്ക് താമസിക്കുന്ന ബധിരയും മൂകയുമായ സ്ത്രീയുടെ മാല പിടിച്ചുപറിച്ച കേസിൽ പണ്ടപിള്ളി ഒഴുകയിൽ ഗിരിഷ് കുമാർ (34) നെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റു ചെയ്തത്.
വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. പണ്ടപിള്ളി പൊട്ടമല ഭാഗത്ത് താമസിക്കുന്ന സ്ത്രീയുടെ ഒന്നരപവൻ തൂക്കം വരുന്ന മാല പൊട്ടിച്ച് എടുത്ത ശേഷം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. വൈദ്യുതി വിച്ഛേദിച്ച ശേഷമാണ് ഇയാൾ വീട്ടിനുള്ളിൽ കയറിയത്.
തുടർന്ന് കാമുകിക്കൊപ്പം സ്വർണ മാല വിൽപന നടത്തി. ഇരുവർക്കും കറങ്ങിനടക്കാനുള്ള പണത്തിന് വേണ്ടിയാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ വി.കെ. ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി ഇയാളെ റിമാൻഡു ചെയ്തു.
Next Story

