മൂവാറ്റുപുഴ-തേനി റോഡ്: സ്ഥല പരിശോധനക്ക് ജര്‍മന്‍ സംഘം എത്തി
text_fieldsമൂവാറ്റുപുഴ മണ്ഡലത്തില്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന മൂവാറ്റുപുഴ-തേനി റോഡ് വീതി കൂട്ടുന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാൻ ജർമൻ സംഘം എത്തി. ജർമ്മൻ ബാങ്ക് ഇ.എൻ.എസ് എക്സ്പേർട്ട് കഫിലോങ്ങ് ടൂപിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ചാലിക്കടവ് റോഡ് മുതൽ പെരുമാംകണ്ഡം വരെയുള്ള റോഡുകളിൽ പരിശോധന നടത്തിയത്. പദ്ധതിയുടെ ഡി.പി.ആര് പരിശോധിച്ച സംഘം മാറ്റങ്ങള്‍ വരുത്താൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗ ശേഷം തീരുമാനമെടുക്കുമെന്ന് അറിയിച്ചു.
റോഡിന്റെ വികസന സാധ്യതകൾ നേരിട്ട് പരിശോധിക്കുന്നതിനായി കെ.എസ്.ടി.പിയുടെ സി.ഇ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ രണ്ട് റോഡുകളിലും നേരത്തെ പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ജർമൻ പരിശോധക സംഘം സ്ഥലത്തെത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

