മോഷണശ്രമം തടഞ്ഞ വിദ്യാഥിനിയെ നാടോടി സ്ത്രീ ആക്രമിച്ച സംഭവം; പ്രതിയെ പിടികൂടാനായില്ല
text_fieldsമൂവാറ്റുപുഴ: പട്ടാപകൽ വീട്ടിൽ കയറി മോഷണം നടത്തുന്നത് തടയാൻ ശ്രമിച്ച പെൺകുട്ടിയെ അക്രമിച്ച് പരിക്കേൽ പിച്ച ശേഷം രക്ഷപ്പെട്ട നാടോടി സ്ത്രീയെക്കുറിച്ച് പൊലീസിന് വിവരമൊന്നും ലഭിച്ചില്ല. സംഭവം നടന്ന് രണ്ട് ദിവസം പിന്നിടുമ്പോഴും ഇരുട്ടിൽ തപ്പുകയാണ് പൊലീസ്.
നഗര മധ്യത്തിലെ കടാതിയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. കടാതിനടുക്കുടി ബിജുവിെൻറ വീട്ടിലായിരുന്നു നാടോടി സ്ത്രീ മോഷണത്തിനായി കയറിയത്. വീട്ടിൽ അലമാര പരിശോധിക്കുകയായിരുന്ന സ്ത്രീയ വീട്ടിലുണ്ടായിരുന്ന ബിജുവിെൻറ മകൾ കൃഷ്ണ തടയാൻ ശ്രമിക്കുന്നതിനിടയിലാണ് അവൾക്ക് നേരെ ആക്രമണമുണ്ടായത്.
രണ്ടു വിവരലുകൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ കഴുത്തിനാണ് പരിക്കേറ്റത്. ഇതിനിടെ ബുധനാഴ്ച സ്ഥലത്തെത്തിയ പോലീസ് സംഘത്തിെൻറ നിർദ്ദേശത്തെ തുടർന്ന് പെൺകുട്ടിയെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ വിദഗ്ധ പരിശോധനക്ക് വിധേയമാക്കി. നാടോടി സ്ത്രിയുമായുള്ള മൽപിടിത്തത്തിനിടയിൽ കഴുത്തിലേറ്റ മുറിവിെൻറ ഭാഗത്തും ശരിരീരത്തിെൻറ വിവിധ ഭാഗങ്ങളിൽ ചൊറിഞ്ഞു തടിക്കുകയും കഴുത്തിൽ കറുത്ത പാടുകൾ തെളിഞ്ഞു വരികയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

