മാലിന്യക്കൂമ്പാരമായി മൂവാറ്റുപുഴ ടൗൺ ഹാൾ
text_fieldsമൂവാറ്റുപുഴ ടൗൺ ഹാൾ പരിസരത്തെ മാലിന്യം
മൂവാറ്റുപുഴ: ടൗൺ ഹാൾ പരിസരം മാലിന്യം തള്ളൽ കേന്ദ്രമായി. സാംസ്കാരിക പരിപാടികളും വിവാഹങ്ങളും മറ്റു പൊതുപരിപാടികളും നടക്കുന്ന ടൗൺ ഹാളിന്റെ പരിസരമാകെ കാടുപിടിച്ച അവസ്ഥയിലാണ്. ഉപയോഗശൂന്യമായ വാഹന ഭാഗങ്ങൾ മുതൽ പലതരം മാലിന്യങ്ങൾ വരെ ഇവിടെ തള്ളിയിട്ടുണ്ട്.
ഇതിനു സമീപം കിണറും സ്ഥിതി ചെയ്യുന്നുണ്ട്. നൂറുകണക്കിന് ആളുകൾ എത്തുന്ന പൊതുവേദിയുടെ പിന്നിൽ വൃത്തിഹീനമായ അവസ്ഥയാണ്. ഇതിനെതിരെ പൊതുജനങ്ങളിൽ നിന്നടക്കം പരാതികൾ വ്യാപകമാണ്. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

