Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightഅസം സ്വദേശിയുടെ...

അസം സ്വദേശിയുടെ കൊലപാതകം: പ്രതികൾ കുറ്റക്കാർ, വിധി ഇന്ന്

text_fields
bookmark_border
court
cancel

മൂ​വാ​റ്റു​പു​ഴ: പെ​രു​മ്പാ​വൂ​ർ വെ​ങ്ങോ​ല​യി​ൽ അ​സം സ്വ​ദേ​ശി രാ​ജു മ​ണ്ഡ​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്ന് മൂ​വാ​റ്റു​പു​ഴ അ​ഡീ​ഷ​ന​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ്​ സെ​ഷ​ൻ​സ് കോ​ട​തി ക​ണ്ടെ​ത്തി. വ്യാ​ഴാ​ഴ്ച വി​ധി​പ​റ​യും. 2014 ഡി​സം​ബ​ർ 20ന് ​രാ​ത്രി പ്ര​തി​ക​ളാ​യ ബ​ബു​ൽ ച​ന്ദ്ര ഗോ​ഗോ​യ്, അ​നൂ​പ് ബോ​റ എ​ന്നി​വ​ർ ചേ​ർ​ന്ന് പെ​രു​മ്പാ​വൂ​ർ വെ​ങ്ങോ​ല പു​ത്തൂ​രാ​ൻ ക​വ​ല ഭാ​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന താ​റാ​വ് ഫാ​മി​ൽ വെ​ച്ചാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്.

മ​ര​ണ​പ്പെ​ട്ട രാ​ജു മ​ണ്ഡ​ലും പ്ര​തി​ക​ളും അ​സം സ്വ​ദേ​ശി​ക​ളാ​ണ്. കൊ​ല​പാ​ത​ക ശേ​ഷം അ​സ​മി​ലേ​ക്ക് ക​ട​ന്ന പ്ര​തി​ക​ളെ പെ​രു​മ്പാ​വൂ​ർ പൊ​ലീ​സ് അ​വി​ടെ പോ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ൾ കു​റ്റം ചെ​യ്ത​താ​യി തെ​ളി​ഞ്ഞ​താ​യി കോ​ട​തി ക​ണ്ടെ​ത്തി. ദൃ​ക്സാ​ക്ഷി​ക​ൾ ഇ​ല്ലാ​ത്ത കേ​സി​ൽ സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ട​തി പ്ര​തി​ക​ളെ കു​റ്റ​ക്കാ​രാ​യി ക​ണ്ടെ​ത്തി​യ​ത്. പെ​രു​മ്പാ​വൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ് റി​യാ​സിന്‍റെ നേ​തൃ​ത്വത്തിലാണ്​ കേസന്വേഷിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsCourt verdictErnakulam NewsMurderKerala News
News Summary - Murder of Assam native-Accused guilty-verdict on thursday
Next Story