വധശ്രമം: രണ്ടാംപ്രതി പിടിയിൽ
text_fieldsമൂവാറ്റുപുഴ: വെള്ളൂർക്കുന്നം രാജ്റിവേര ബാറിനുസമീപം കടാതി സ്വദേശിയായ യുവാവിനെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഉറവക്കുഴി പുത്തൻപുരവീട്ടിൽ രവി കുട്ടപ്പനെയാണ് (54) ഇൻസ്പെക്ടർ കെ.എൻ. രാജേഷ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം.
മൂവാറ്റുപുഴയിലും പരിസരപ്രദേശത്തും മുമ്പ് ലോട്ടറി വിൽപന നടത്തിവന്നിരുന്നയാളാണ് പ്രതി.മർദനമേറ്റ യുവാവ് കോട്ടയം മെഡിക്കൽ കോളജിൽ അത്യാസന്നനിലയിലാണ്.പ്രതികൾ അക്രമം നടത്തുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പണം നൽകി കേസ് ഒത്തുതീർക്കാൻ പ്രതികൾ ശ്രമിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

