മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷന്‍ കാലിക്കറ്റ് സർവലാശാല സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഒന്നാമത് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ രണ്ട് മെഡൽ നേടി ഫെസി മോട്ടി മൂവാറ്റുപുഴയുടെ അഭിമാനമായി.
50-55 വയസ്സുകാരുടെ ജാവലിന്‍ ത്രോ, ഹാമര്‍ ത്രോ വിഭാഗങ്ങളിലാണ് ഒന്നാം സ്ഥാനം നേടിയത്. 2017 മുതല്‍ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റുകളിലെ ചാമ്പ്യനാണ് ഫെസി മോട്ടി. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന നാഷനല്‍ അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യതയും ഫെസി നേടി.