മൂവാറ്റുപുഴ: വാഴക്കുളം ടൗണിൽ മണിക്കൂറോളം ആക്രമണം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാൾ ഒടുവിൽ പൊലീസ് പിടിയിലായി. ആയവന വെട്ടുകല്ലുംപീടിക വാണിയത്ത് പുത്തൻപുരക്കൽ അരുൺ ബാലകൃഷ്ണനെയാണ് (38) വാഴക്കുളം പൊലീസ് പിടികൂടിയത്.
ബുധനാഴ്ച ഉച്ചക്ക് രേണ്ടാടെ വാഴക്കുളം ടൗണിലെ ബാറിനുസമീപമായിരുന്നു ആക്രമണം. പൈനാപ്പിൾ വിളവെടുപ്പിന് ഉപയോഗിക്കുന്ന വെട്ടുകത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. കൈക്കും വയറ്റിനും വെട്ടേറ്റ കാവന വെട്ടിക്കനാക്കുടിയിൽ നിഖിൽ മൂവാറ്റുപുഴയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
നിഖിലിനെ ആക്രമിച്ച ശേഷം ഇയാൾ തൊട്ടടുെത്ത പൈനാപ്പിൾ വ്യാപാര സ്ഥാപന ഉടമ വടക്കുംപറമ്പിൽ ഷിജുവിനെയും കടയിൽ കയറി വെട്ടാൻ ശ്രമിച്ചു. നാലുതവണ വെട്ടിയെങ്കിലും കസേരയെടുത്ത് തടഞ്ഞ് ഷിജു രക്ഷപ്പെടുകയായിരുന്നു. നേരത്തേ പല കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ആളാണ് മൂത്താപ്പ എന്ന അരുണെന്ന് വാഴക്കുളം പൊലീസ് പറഞ്ഞു. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുേമ്പാൾ അമിതമായി മദ്യപിച്ച നിലയിലായിരുന്നു.