Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightമൂന്നുകിലോ കഞ്ചാവുമായി...

മൂന്നുകിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളികൾ പിടിയിൽ

text_fields
bookmark_border
മൂന്നുകിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളികൾ പിടിയിൽ
cancel

മൂ​വാ​റ്റു​പു​ഴ: വി​ൽ​പ​ന​ക്ക് കൊ​ണ്ടു​വ​ന്ന മൂ​ന്നു​കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ്​​ചെ​യ്തു. പ​ശ്ചി​മ​ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ്​ സ്വ​ദേ​ശി​ക​ളാ​യ ബ​ബ്ലു മ​ണ്ഡ​ൽ (31), സൗ​മ്യ മ​ണ്ഡ​ൽ (24) എ​ന്നി​വ​രെ​യാ​ണ് മൂ​വാ​റ്റു​പു​ഴ എ​ക്സൈ​സ് റേ​ഞ്ച്​ ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ ആ​ന്‍റോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്.

പെ​രു​വും​മൂ​ഴി​യി​ലെ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ച്ചു​വ​രു​ന്ന പ്ര​തി​ക​ൾ അ​ര​ക്കി​ലോ വീ​ത​മു​ള്ള ആ​റ് പൊ​തി​ക​ളി​ലാ​ക്കി ക​ഞ്ചാ​വ് മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്ത് അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ൽ​ക്കാ​നാ​യി പോ​കും​വ​ഴി​യാ​ണ് എ​ക്സൈ​സ് ഇ​ന്റ​ലി​ജ​ൻ​സ് ന​ൽ​കി​യ വി​വ​ര​ത്തെ തു​ട​ർ​ന്ന് പി​ടി​യി​ലാ​കു​ന്ന​ത്.

സ്ഥി​രം ക​ഞ്ചാ​വ്​ വി​ൽ​പ​ന​ക്കാ​രാ​യ പ്ര​തി​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് നാ​ട്ടി​ൽ​പോ​യി ക​ഞ്ചാ​വു​മാ​യി എ​ത്തി​യ​ത്. നാ​ളു​ക​ളാ​യി ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​വ​രു​ന്ന സം​ഘം ആ​ദ്യ​മാ​യാ​ണ് പി​ടി​യി​ലാ​കു​ന്ന​ത്. പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ​മാ​രാ​യ പി.​പി. ഹ​സൈ​നാ​ർ, സാ​ബു ജേ​ക്ക​ബ്, സി.​ഇ.​ഒ​മാ​രാ​യ റ​സാ​ക്ക്, ലി​ബു, സു​നി​ൽ, സൂ​ര​ജ്, നൈ​നി തു​ട​ങ്ങി​യ​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsganjaErnakulam News
News Summary - Interstate laborers arrested with three kilos of ganja
Next Story