ഡംപിങ് യാർഡിൽ അഗ്നിരക്ഷാ സംവിധാനം
text_fieldsമൂവാറ്റുപുഴ നഗരസഭയുടെ മാലിന്യ സംസ്കരണകേന്ദ്രത്തിലേക്ക് ഫയർ എക്സ്റ്റിഗ്വിഷർ കൈമാറിയപ്പോൾ
മൂവാറ്റുപുഴ: നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രമായ വളക്കുഴി ഡംപിങ് യാർഡിൽ അഗ്നി രക്ഷാ സംവിധാനം സ്ഥാപിച്ചു. തീപിടിത്തം പതിവായതോടെയാണ് സ്ഥിരം അഗ്നിരക്ഷ സംവിധാനം സ്ഥാപിച്ചത്. ജീവനക്കാർക്കുതന്നെ തീയണയ്ക്കാൻ കഴിയുന്ന ഫയർ എക്സ്റ്റിഗ്വിഷർ ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ഒരുക്കിയത്. നഗരസഭ ചെയർമാൻ പി.പി. എൽദോസ്, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പി.എം. അബ്ദുൽ സലാം എന്നിവർ ചേർന്ന് മാലിന്യ സംസ്കരണ കേന്ദ്രത്തിന് കൈമാറി .
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

