Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightവീടിന്റെ താക്കോൽ...

വീടിന്റെ താക്കോൽ കൈമാറി

text_fields
bookmark_border
വീടിന്റെ താക്കോൽ കൈമാറി
cancel
camera_alt

ശ്രീ​മൂ​ലം ക്ല​ബ് നി​ർ​മി​ച്ച വീ​ടി​ന്റെ താ​ക്കോ​ൽ കൈ​മാ​റ്റം മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കു​ന്നു

മൂ​വാ​റ്റു​പു​ഴ :ശ്രീ​മൂ​ലം ക്ല​ബി​ന്റെ സാ​മൂ​ഹ്യ​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച വീ​ട്അ​ർ​ഹ​മാ​യ ഒ​രു കു​ടും​ബ​ത്തി​ന് ന​ൽ​കി വീ​ടി​ന്റെ താ​ക്കോ​ൽ കൈ​മാ​റി. ഗൃ​ഹ​നാ​ഥ​നും ഭാ​ര്യ​യും ര​ണ്ട് കു​ട്ടി​ക​ളും ഒ​ന്നി​ച്ച് പു​റ​മ്പോ​ക്കി​ൽ താ​ൽ​ക്കാ​ലി​ക ഷെ​ഡി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞി​രു​ന്ന​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കു​ടും​ബ​ത്തി​ന്റെ ഗൃ​ഹ​നാ​ഥ​ൻ ഭാ​ഗി​ക​മാ​യി പ​ക്ഷാ​ഘാ​തം ബാ​ധി​ച്ച് തൊ​ഴി​ൽ ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. വ​രു​മാ​ന​മാ​ർ​ഗം ഇ​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്ന ഈ ​കു​ടും​ബ​ത്തി​ന്റെ ദ​യ​നീ​യാ​വ​സ്ഥ മ​ന​സി​ലാ​ക്കി മാ​റാ​ടി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ൻ്റും ക്ല​ബ് വൈ​സ് പ്ര​സി​ഡ​ൻ്റു​മാ​യ ഒ.​പി. ബേ​ബി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യും ക്ല​ബി​ലെ അം​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ 650 സ്ക്വ​യ​ർ ഫീ​റ്റ് വീ​ട് നാ​ലു​മാ​സം കൊ​ണ്ട് സ​മ​യ​ബ​ന്ധി​ത​മാ​യി നി​ർ​മി​ക്കു​ക​യും ചെ​യ്തു.

വീ​ട് നി​ർ​മി​ക്കാ​ൻ ആ​വ​ശ്യ​മാ​യ നാ​ല് സെൻറ് സ്ഥ​ലം ക്ല​ബ് അം​ഗ​മാ​യ രാ​ജു ചാ​ക്കോ ആ​ടു​കു​ഴി സൗ​ജ​ന്യ​മാ​യി ന​ൽ​കി. വീ​ടി​ന്റെ താ​ക്കോ​ൽ കൈ​മാ​റ്റം മൂ​വാ​റ്റു​പു​ഴ എം.​എ​ൽ.​എ ഡോ. ​മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ക്ല​ബ് പ്ര​സി​ഡ​ൻ​റ് ജോ​സ് വ​ർ​ക്കി കാ​ക്ക​നാ​ട്, വൈ​സ് പ്ര​സി​ഡ​ൻ​റ് ഓ.​പി. ബേ​ബി, സെ​ക്ര​ട്ട​റി ദീ​പു എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ട്ര​ഷ​റ​ർ ബി.​ബി. കി​ഷോ​ർ ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി അ​ഡ്വ. ഒ.​വി. അ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​മ്പും ശ്രീ​മൂ​ലം ക്ല​ബ് ആ​യ​വ​ന​യി​ൽ സ​മാ​ന​മാ​യ രീ​തി​യി​ൽ ഒ​രു കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ച് ന​ൽ​കി​യി​രു​ന്നു. അ​ർ​ഹ​രാ​യ​വ​ർ​ക്ക് ക്ല​ബ് വി​വി​ധ മെ​ഡി​ക്ക​ൽ സ​ഹാ​യ​ങ്ങ​ളും ന​ൽ​കി വ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:handed overDonation of house key
News Summary - Handed over the house keys
Next Story