ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു
text_fieldsകത്തി നശിച്ച വീട്
മൂവാറ്റുപുഴ: വാളകം ആവുണ്ടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. വയോധികരടക്കം ഓടിരക്ഷപ്പെട്ടതിനാൽ ദുരന്തം ഒഴിവായി. തിങ്കളാഴ്ച രാവിലെ അേഞ്ചാടെയാണ് സംഭവം.
കുന്നയ്ക്കാൽ ആവുണ്ട തറവട്ടത്തിൽ ഏലിയാസിെൻറ വീടാണ് കത്തിനശിച്ചത്.
വയോധികരായ മാതാപിതാക്കളും ഭാര്യയും രണ്ടു മക്കളും വീടിനു പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. അടുക്കളയിൽ ഉണങ്ങാൻ തൂക്കിയിട്ടിരുന്ന റബർ ഷീറ്റിനു തീപിടിച്ച് താഴെ വീണ് ഗ്യാസ് സിലിണ്ടറിലേക്ക് തീപടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. മേൽക്കൂര പൂർണമായി കത്തിനശിച്ചു. അടുക്കളുടെയും സമീപത്തെ മുറികളുടെയും ഭിത്തികളും തകർന്നു.
ഗൃഹോപകരണങ്ങളും കത്തിനശിച്ചു. മൂവാറ്റുപുഴയിൽനിന്ന് മൂന്ന് അഗ്നിരക്ഷാസേന യൂനിറ്റ് എത്തിയാണ് തീയണച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

