Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightകീച്ചേരിപ്പടി-ഇരമല്ലൂർ...

കീച്ചേരിപ്പടി-ഇരമല്ലൂർ റോഡിൽ അപകടങ്ങൾ പതിവ്

text_fields
bookmark_border
കീച്ചേരിപ്പടി-ഇരമല്ലൂർ റോഡിൽ അപകടങ്ങൾ പതിവ്
cancel

മൂവാറ്റുപുഴ: നഗരത്തിലെ കീച്ചേരിപ്പടി-ഇരമല്ലൂർ റോഡിൽ അപകടങ്ങൾ പെരുകിയിട്ടും നടപടിയില്ലാതെ അധികൃതർ.

10 ദിവസത്തിനിടെ രണ്ടുപേരാണ് വാഹനാപകടത്തിൽ മരിച്ചത്. സ്കൂട്ടറിനു പിന്നിൽ ആപ ഇടിച്ച് സ്കൂട്ടറിനു പിന്നിൽ ഇരുന്നു യാത്ര ചെയ്ത വയോധികൻ മരിച്ചതാണ് ഒടുവിലത്തെ സംഭവം.

റോഡിന്റെ തുടക്കത്തിലുള്ള കെ.എസ്.ഇ.ബി ഓഫിസിന് സമീപത്തെ അപകട വളവിലാണ് അപകടങ്ങൾ തുടർകഥയാകുന്നത്. ആഴ്ചകൾക്ക് മുമ്പാണ് ഓട്ടോറിക്ഷ വളവിലെ ഓടയിൽ വീണ് അപകടമുണ്ടായത്. ആറുമാസത്തിനിടെ രണ്ടുമരണം ഉൾപ്പെടെ പത്തിൽ അധികം അപകടങ്ങളാണ് നടന്നത്.

വളവിൽനിന്ന് ആരംഭിക്കുന്ന ഓടക്ക് സ്ലാബിടാത്തതും അപകടത്തിന് കാരണമാകുന്നുണ്ട്. വീതികുറഞ്ഞ റോഡിന്റെ വളവിൽനിന്ന് ആരംഭിക്കുന്ന ഓടയുടെ തുടക്കത്തിൽ സ്ലാബിടാതെയാണ് നിർമാണം നടത്തിയത്. ഈ ഭാഗത്ത് വീതിയും കുറവാണ്.

രണ്ട് വാഹനങ്ങൾ നേർക്കുനേരെ എത്തിയാൽ കടന്നുപോകാൻ കഴിയില്ല. ഇവിടെ സ്ലാബ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അപകട മുന്നറിയിപ്പ് ലൈറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.

ഒരു നടപടിയും ഉണ്ടായില്ല. ഏഴുവർഷം മുമ്പ് ബി.എം.ബി.സി നിലവാരത്തിൽ നവീകരിച്ചതാണ് റോഡ്. എന്നാൽ, കൊടുംവളവുകൾ ഒന്നും നിവർത്താതെയാണ് നിർമാണം നടത്തിയത്. അപകട മേഖലയായ ഈ ഭാഗത്തിന് ആവശ്യത്തിന് സ്ഥലം ലഭ്യമായിരുന്നിട്ടും വീതിയില്ലാതെ വളവു നിലനിർത്തി നിർമാണം പൂർത്തിയാക്കുകയായിരുന്നു.

കോടികൾ മുടക്കി നവീകരിച്ച റോഡിന്റെ അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങൾക്കെതിരെ അന്ന് പരാതികൾ ഉയർന്നങ്കിലും പരിഹാരമുണ്ടായില്ല. ഓട ഇല്ലാത്തതിനാൽ പല സ്ഥലങ്ങളിലും വെള്ളക്കെട്ടും രൂക്ഷമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident prone areaMuvatupuzhaErnakulam
News Summary - Accidents are frequent on the Keecherippady-Eramalloor road
Next Story