മൂവാറ്റുപുഴ മുനിസിപ്പല്‍ സത്രം കോംപ്ലക്സില്‍ തീപിടിത്തം
text_fieldsമൂവാറ്റുപുഴ മുനിസിപ്പല്‍ സത്രം കോംപ്ലക്സില്‍
തീപിടിത്തമുണ്ടായ സ്ഥലം
മൂവാറ്റുപുഴ: പോസ്റ്റ് ഓഫിസ് ജങ്ഷനിലുള്ള മുനിസിപ്പല്‍ സത്രം കോംപ്ലക്സില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തില്‍ വ്യാപക നാശം. കെ.എസ്.ഇ.ബിയുടെ ഡിസ്ട്രിബ്യൂഷന്‍ ബോര്‍ഡിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാൻ കാരണമായി പറയപ്പെടുന്നത്.
സമീപത്തായി കെട്ടിടം പെയിന്റ് ചെയ്യാൻ തൊഴിലാളികള്‍ സൂക്ഷിച്ചിരുന്ന സാധനസാമഗ്രികള്‍ക്ക് തീപിടിച്ചതോടെ ആളുകയായിരുന്നു. വാടകക്കാരായ വ്യാപാരികളുടെയും ഫയര്‍ഫോഴ്സ് അധികാരികളുടെയും അവസരോചിതമായ ഇടപെടലിൽ വന്‍ ദുരന്തമാണ് ഒഴിവായത്.
വിച്ഛേദിക്കപ്പെട്ട വൈദ്യുതിബന്ധം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും ഈസ്റ്റര്‍, വിഷു, പെരുന്നാള്‍ അടക്കം വലിയ പ്രതീക്ഷയില്‍ സീസണ് കച്ചവടത്തില്‍ മുതല്‍മുടക്കിയ വ്യാപാരകളെ സഹായിക്കണമെന്നും മൂവാറ്റുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങൽ ആവശ്യപ്പെട്ടു.

