Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നഗരമധ്യത്തിൽ സ്റ്റേഡിയത്തിനു സമീപം തീപിടിത്തം

text_fields
bookmark_border
നഗരമധ്യത്തിൽ സ്റ്റേഡിയത്തിനു സമീപം തീപിടിത്തം
cancel
camera_alt

ഫ​യ​ർ​ഫോ​ഴ്സ് സം​ഘം തീ ​അ​ണ​ക്കു​ന്നു

മൂവാറ്റുപുഴ: നഗരമധ്യത്തിൽ സ്റ്റേഡിയത്തിനു സമീപം തീപിടിത്തം. ഒന്നര ഏക്കറോളം സ്ഥലത്തെ പുല്ലുകളും മറ്റും കത്തിനശിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സ്ഥലത്ത് തീപിടിത്തമുണ്ടായത്. കനത്ത വേനലിനെ തുടർന്ന് കരിഞ്ഞുണങ്ങിയ പുല്ലുകൾക്കാണ് തീപിടിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

തീ വേഗത്തിൽ പടരുന്നത് കണ്ട നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ മൂവാറ്റുപുഴ ഫയർ ഫോഴ്സ് തീ അണച്ചു. രണ്ട് യൂണിറ്റുകൾ മണിക്കൂറുകളോളം പരിശ്രമിച്ച ശേഷമാണ് തീ അണക്കാനായത്. ടൗൺ യു.പി സ്കൂളിനോട് ചേർന്ന് കിടക്കുന്ന സ്റ്റേഡിയത്തിന്റെ സ്ഥലത്തായിരുന്നു തീപിടിച്ചത്. കനത്ത പുകയുയർന്നതോടെ വിദ്യാർഥികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന നിരീക്ഷണത്തെ തുടർന്ന് സ്കൂളിനും അംഗൻവാടിക്കും ഉച്ചയോടെ അവധിയും നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fire breaks out near stadium in city center
Next Story