Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightപാ​യി​പ്രയിൽ പ്ലൈവുഡ്...

പാ​യി​പ്രയിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം; അഞ്ചുകോടിയുടെ നഷ്​ടമെന്ന് ഉടമ

text_fields
bookmark_border
fire at plywood company
cancel
camera_alt

പാ​യി​പ്ര എ​സ്​​റ്റേ​റ്റ് പ​ടി​യി​ൽ ക​ത്തി​ന​ശി​ച്ച പ്ലൈ​വു​ഡ് ക​മ്പ​നി​

മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര എ​സ്​​റ്റേ​റ്റ് പ​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ലൈ​വു​ഡ് ക​മ്പ​നി​യി​ൽ വ​ൻ തീ​പി​ടി​ത്തം. ക​മ്പ​നി പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. എ​ട്ടി​ട​ത്തു​നി​ന്ന്​ എ​ത്തി​യ ഫ​യ​ർ യൂ​നി​റ്റു​ക​ൾ 13 മ​ണി​ക്കൂ​ർ പ്ര​യ​ത്നി​ച്ചാ​ണ് തീ ​അ​ണ​ച്ച​ത്. പാ​യി​പ്ര എ​സ്​​റ്റേ​റ്റ് പ​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രാ​ൻ​ഡ് വു​ഡ് ​േപ്രാ​ഡ​ക്‌​സ് ക​മ്പ​നി​യാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച ര​േ​ണ്ടാ​ടെ​യാ​ണ് സം​ഭ​വം. രാ​ത്രി 12വ​രെ ക​മ്പ​നി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ് മൂ​വാ​റ്റു​പു​ഴ അ​ഗ്​​നി​ര​ക്ഷാ സം​ഘം എ​ത്തു​മ്പോ​ൾ പൂ​ർ​ണ​മാ​യി തീ​പ​ട​ർ​ന്നി​രു​ന്നു.

നി​യ​ന്ത്ര​ണാ​തീ​ത​മാ​യ​തോ​ടെ പി​റ​വം, കൂ​ത്താ​ട്ടു​കു​ളം, ക​ല്ലൂ​ർ​ക്കാ​ട്, പെ​രു​മ്പാ​വൂ​ർ, തൊ​ട്ടു​പു​ഴ, കോ​ത​മം​ഗ​ലം, പ​ട്ടി​മ​റ്റം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​കൂ​ടി അ​ഗ്​​നി​ര​ക്ഷാ സം​ഘം എ​ത്തി. ഇ​തി​നി​ടെ ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം സ്ക്വ​യ​ർ ഫീ​റ്റു​ള്ള ക​മ്പ​നി​യു​ടെ ഷെ​ഡ് ത​ക​ർ​ന്നു​വീ​ണ​ത് പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്​​ടി​ച്ചു. 13 മ​ണി​ക്കൂ​റി​നു ശേ​ഷം ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നോ​ടെ​യാ​ണ് തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​ത്.

ക​മ്പ​നി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഷെ​ഡ്, പ്ലൈ​വു​ഡ്, വി​നീ​യ​ർ മെ​ഷീ​ൻ തു​ട​ങ്ങി​യ​വ​യെ​ല്ലാം ന​ശി​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ്​ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഒ​ന്ന​ര വ​ർ​ഷം മു​മ്പാ​ണ് ക​മ്പ​നി സ്ഥാ​പി​ച്ച​ത്. അ​ഞ്ച് കോ​ടി​യു​ടെ ന​ഷ്​​ട​മു​ണ്ടാ​യ​താ​യി ഉ​ട​മ ഷ​ഫീ​ഖ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burntcaught firePlywood Company
News Summary - Fire at Payipra Plywood Company; Owner loses Rs Five crore
Next Story