മയക്കുമരുന്ന് കേസ് പ്രതിയെ കരുതൽ തടങ്കലിലാക്കി
text_fieldsകുഞ്ഞുമൊയ്തീൻ
മൂവാറ്റുപുഴ: മയക്കുമരുന്ന് കേസിലെ സ്ഥിരം പ്രതിയെ കരുതൽ തടങ്കലിലാക്കി. മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിൽ താമസിക്കുന്ന തൊടുപുഴ പെരുമ്പിള്ളിച്ചിറ, ചെളികണ്ടത്തിൽ കുഞ്ഞുമൊയ്തീനെയാണ് (നിസാർ 40) റൂറല്‍ പൊലീസ് കരുതൽ തടങ്കലിലാക്കിയത്. ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
2020 നവംബറിൽ അങ്കമാലിയിൽ 103.870 കിലോ കഞ്ചാവ് പിടികൂടിയ കേസിലും 2022 ജൂണില്‍1.223 കിലോ കഞ്ചാവ് പിടികൂടിയതിന് കോതമംഗലം എക്സൈസ് റേഞ്ച് ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും പ്രതിയാണ്. പെരുമ്പാവൂർ കാഞ്ഞിരക്കാട് കളപ്പുരക്കൽ വീട്ടിൽ അനസ് (46), കളമശ്ശേരി തേരോത്ത് വീട്ടിൽ പ്രസന്നൻ (44), തളിപ്പറമ്പ് മന്നാക്കര സി.കെ ഹൗസിൽ ആബിദ് എന്നിവരെ മുമ്പ് റൂറൽ പൊലീസ് കരുതൽ തടങ്കലിൽ ആക്കിയിരുന്നു. ഇതു കൂടാതെ 21 പേർക്കെതിരെ നടപടിക്ക് റിപ്പോർട്ട് സമർപ്പിച്ചു.