പോക്സോ കേസിൽ ഇരട്ടജീവപര്യന്തം
text_fieldsഎബ്രഹാം
മൂവാറ്റുപുഴ: ഒമ്പതുകാരിയെ ബലാത്സംഗം ചെയ്തയാൾക്ക് ഇരട്ട ജീവപര്യന്തവും 80,000 രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ പോക്സോ കോടതി. പോത്താനിക്കാട് അൽഫോൻസ നഗർ തോട്ടുങ്കരയിൽ അവറാച്ചൻ എന്ന എബ്രഹാമിനെയാണ് (65) മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി ജി. മഹേഷ് ശിക്ഷിച്ചത്.
വിവിധ വകുപ്പിലായി 15 വർഷം കഠിനതടവിനും ശിക്ഷിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പോത്താനിക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി. ഇൻസ്പെക്ടർ കെ. ഉണ്ണികൃഷ്ണൻ, വനിത സിവിൽ പൊലീസ് ഓഫിസർമാരായ വി.എം. സൈനബ, ടി.കെ. സൽമ തുടങ്ങിയവരാണ് കുറ്റപത്രം സമർപ്പിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

