Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയോധികയെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

text_fields
bookmark_border
വയോധികയെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
cancel
camera_alt

പ്രതീകാത്മക ചിത്രം

Listen to this Article

മൂവാറ്റുപുഴ: വളർത്തുനായുടെ കടിയേറ്റ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടിച്ച വളർത്തുനായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മാറാടി ഏയ്ഞ്ചൽ വോയ്സ് പടിയിലുള്ള വീട്ടിലെ വളർത്തുനായ വയോധികയെ ആക്രമിച്ചത്. കാലിൽ ആഴത്തിലുള്ള മുറിവേറ്റ ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയിരുന്നു. എന്നാൽ, വീട്ടുകാരെയും മറ്റ് നാട്ടുകാരെയും നായ് വീണ്ടും ആക്രമിക്കാൻ മുതിർന്നതോടെ പരിഭ്രാന്തരായ ജനങ്ങൾ നായെ തല്ലിക്കൊന്നു.

നായയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി പരിശോധിച്ചപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുമായി സമ്പർക്കത്തിൽ വന്നവർ ഉടൻ പേവിഷബാധക്കെതിരെയുള്ള വാക്സിൻ എടുക്കണമെന്ന് ആരോഗ്യവകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dog that bit elderly woman confirmed to have rabies
Next Story