വാർഡ് വിഭജനം; മൂവാറ്റുപുഴ നഗരസഭയിൽ പുതിയ രണ്ടു വാർഡ്
text_fieldsമൂവാറ്റുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനം പൂർത്തിയായപ്പോൾ മൂവാറ്റുപുഴ നഗരസഭയിൽ രണ്ടു വാർഡുകൾ കൂടി. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ എട്ടു പഞ്ചായത്തുകളിലായി വർധിച്ചത് പത്ത് വാർഡുകളാണ്.
നിലവിൽ 28 വാർഡുകളുണ്ടായിരുന്ന നഗരസഭയിൽ വിഭജനം പൂർത്തിയായപ്പോൾ വാർഡുകളുടെ എണ്ണം 30 ആയി. ജനസംഖ്യാനുപാതികമായാണ് രണ്ടു വാർഡുകൾ വർധിച്ചത്. 15 വാർഡുകൾ സ്ത്രീ സംവരണ വാർഡ് ആവും. നേരത്തെ 14 വാർഡുകളാണ് സ്ത്രീകൾക്കായി സംവരണം ചെയ്തിരുന്നത്. രണ്ടു വാർഡുകൾ പട്ടികജാതിക്കാർക്ക് സംവരണം ചെയ്യണം. ഒരു വാർഡ് പട്ടികജാതിക്കാരായ സ്ത്രീകൾക്ക് സംവരണം ചെയ്യണം.
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള എട്ടു പഞ്ചായത്തുകളിലായി 10 വാർഡുകൾ വർധിച്ചതോടെ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളുടെ എണ്ണവും പതിമൂന്നിൽ നിന്ന് പതിനാലാവും. ആവോലി, ആരക്കുഴ, ആയവന, വാളകം, പായിപ്ര, കല്ലൂർക്കാട്, മഞ്ഞള്ളൂർ, മാറാടി പഞ്ചായത്തുകളാണ് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്നത്. ആവോലി, ആയവന, വാളകം, കല്ലൂർക്കാട്, മഞ്ഞള്ളൂർ, മാറാടി പഞ്ചായത്തുകളിൽ ഓരോ വാർഡ് വിതം വർധിച്ചു. പായിപ്ര, ആയവന പഞ്ചായത്തുകളിൽ രണ്ടു വാർഡുകൾ വീതം വർധിച്ചു.

