മോട്ടോർ വാഹന വകുപ്പ് പരിശോധന; ആറ് സ്വകാര്യ ബസുകൾക്കെതിരെ നടപടി
text_fieldsമോട്ടോര്‍ വാഹന വകുപ്പിന്റെ
നേതൃത്വത്തില്‍ കല്ലൂര്‍ക്കാട്
നടത്തിയ
പരിശോധനയില്‍നിന്ന്
മൂവാറ്റുപുഴ: മോട്ടോര്‍ വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴ മേഖലയിൽ നടത്തിയ പരിശോധനയില്‍ ആറ് സ്വകാര്യ ബസുകള്‍ക്കെതിരെ നടപടിയെടുത്തു. നിയമലംഘനങ്ങള്‍ നടത്തിയ വിവിധ വാഹനങ്ങൾക്കെതിരെ 21 ഓളം കേസുകളും രജിസ്റ്റര്‍ ചെയ്തു. അവധി ദിവസങ്ങളില്‍ സര്‍വിസ് നടത്തുന്നില്ലെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന.
മൂവാറ്റുപുഴ, കലൂര്‍ക്കാട് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ജിന്‍സ് ജോര്‍ജ്, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എം.പി. മധുസൂദനന് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സർവിസ് മുടക്കിയ ആറ് ബസുകള്‍ക്കെതിരെയും വിവിധ നിയമ ലംഘനങ്ങള്‍ നടത്തിയതിന് നിരവധി വാഹന ഉടമകള്‍ക്കെതിരെയും രജിസ്റ്റര്‍ ചെയ്ത 21 കേസുകളില്‍ നിന്നായി 62,000 രൂപ പിഴ ഈടാക്കി. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധനയുണ്ടാകുമെന്നും മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

