Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightമൂവാറ്റുപുഴയിലും...

മൂവാറ്റുപുഴയിലും സി.പി.എം–ബി.ജെ.പി ഡീൽ -കെ.സി. വേണുഗോപാൽ

text_fields
bookmark_border
മൂവാറ്റുപുഴയിലും സി.പി.എം–ബി.ജെ.പി ഡീൽ -കെ.സി. വേണുഗോപാൽ
cancel
camera_alt

യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി മാ​ത്യു കു​ഴ​ൽ​നാ​ട​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ർ​ഥം എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പാ​യി​പ്ര​യി​ൽ ന​യി​ച്ച റോ​ഡ് ഷോ

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ​യി​ലും സി.​പി.​എം-​ബി.​ജെ.​പി ഡീ​ൽ എ​ന്ന് എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പി. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി മാ​ത്യു കു​ഴ​ൽ​നാ​ട​ന്റെ പ്ര​ച​ര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ച്ച റോ​ഡ് ഷോ ​ന​യി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​യ​മ​സ​ഭ​ക്ക് അ​ക​ത്തും പു​റ​ത്തും മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഴി​മ​തി​ക്കെ​തി​രെ അ​ഞ്ച് വ​ർ​ഷം നി​ര​ന്ത​രം പോ​രാ​ടി​യ പോ​രാ​ളി​യാ​ണ് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ. അ​ത്കൊ​ണ്ട് ത​ന്നെ മാ​ത്യു​വി​നെ തോ​ൽ​പ്പി​ക്കേ​ണ്ട​ത് സി.​പി.​എ​മ്മി​ന്റെ അ​ഭി​മാ​ന പ്ര​ശ്ന​മാ​ണ്. മാ​ത്യു​വി​ന്റെ അ​ഴി​മ​തി വി​രു​ദ്ധ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് എ​ന്നും പി​ന്തു​ണ ന​ൽ​കി​യ​ത് മൂ​വാ​റ്റു​പു​ഴ​യി​ലെ ജ​ന​ങ്ങ​ളാ​ണ്. ആ ​ജ​ന​ങ്ങ​ൾ വീ​ണ്ടും മാ​ത്യു കു​ഴ​ൽ​നാ​ട​നെ നി​യ​മ​സ​ഭ​യി​ൽ എ​ത്തി​ക്കും.കേ​ര​ള​ത്തി​ൽ അ​ഞ്ച് കൊ​ല്ലം ന​ട​ന്ന​ത് പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും വേ​ണു​ഗോ​പാ​ൽ ആ​രോ​പി​ച്ചു. കേ​ര​ള​ത്തി​ലെ യു​വാ​ക്ക​ളെ എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ വ​ഞ്ചി​ച്ചു.

പി.​എ​സ്.​സി റാ​ങ്ക് ലി​സ്റ്റി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ ആ​ൾ​ക്കും ജോ​ലി​യി​ല്ല. യു.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ പി​ൻ​വാ​തി​ൽ നി​യ​മ​ന​ത്തി​ന് കൂ​ട്ടു​നി​ന്ന എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രെ​യും നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ട് വ​രും. യു.​ഡി.​എ​ഫ് പ്ര​ഖ്യാ​പി​ച്ച ഇ​ന്ദി​ര ഗ്യാ​ര​ന്റി ജ​നം ഏ​റ്റെ​ടു​ത്തെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.ഹാ​രി​സ് ബീ​രാ​ൻ എം.​പി. മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, കെ.​എം. സ​ലിം, കെ.​എം. അ​ബ്ദു​ൾ മ​ജീ​ദ്, സാ​ബു ജോ​ൺ, പാ​യി​പ്ര കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election campaignkerala assembly electionMoovattupuzhakc venugpopal
News Summary - CPM-BJP deal in Muvattupuzha too - KC Venugopal
Next Story