Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൈവേയിൽ കവർച്ച ശ്രമം; രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
ഹൈവേയിൽ കവർച്ച ശ്രമം; രണ്ടുപേർ അറസ്റ്റിൽ
cancel
camera_alt

കവർച്ച കേസിൽ അറസ്​റ്റിലായവർ 

Listen to this Article

മൂവാറ്റുപുഴ: ക്വാറിയിലെ കലക്ഷൻ തുക വാഹനം തടഞ്ഞുനിർത്തി ആക്രമിച്ച് കവർച്ച ചെയ്യാൻ ശ്രമിച്ച അഞ്ചംഗസംഘത്തിൽപെട്ട രണ്ടുപേരെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം, കോട്ടപ്പടി കൊള്ളിപ്പറമ്പ് വീട്ടിൽ ഫിൻറ്റോ സേവ്യർ (32), കോട്ടപ്പടി, പൂച്ചാക്കര അംഗൻവാടിക്ക് സമീപം കോളശേരിൽ വീട്ടിൽ സനീഷ് തമ്പാൻ (33) എന്നിവരെയാണ് മൂവാറ്റുപുഴ സി.ഐ എം.കെ. സജീവിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

28ന് രാത്രി ഒമ്പതോടെ മൂവാറ്റുപുഴ-കൂത്താട്ടുകുളം റോഡിൽ മാറാടി ഭാഗത്താണ് സംഭവം. കൂത്താട്ടുകുളത്തുനിന്ന് പണവുമായി കാറിൽ പോയവരെ നമ്പർ മറച്ചുവെച്ച മറ്റൊരു കാറിൽ , പിന്തുടർന്ന് എത്തിയ സംഘം എം.സി റോഡിൽ മാറാടിക്ക് സമീപം വാഹനം വട്ടംവെച്ച്‌ ആക്രമിച്ച് പണം തട്ടാൻ ശ്രമിക്കുകയായിരുന്നു. അഞ്ചുപേരാണ് കവർച്ച സംഘത്തിലുണ്ടായിരുന്നത്. മറ്റു പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

മുമ്പ് നടന്ന കവർച്ച കേസുകളുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരുകയാണ്. പൊലീസ് സംഘത്തിൽ എ.എസ്.ഐ ജയകുമാർ, സി.പി.ഒ ബിബിൽ മോഹൻ എന്നിവർ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Attempted robbery on highway; Two arrested
Next Story