Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​ക്ക്: ആ​ശ്ര​മം ബ​സ് സ്റ്റാ​ൻ​ഡി​ൽ പാ​മ്പും ല​ഹ​രി സം​ഘ​ങ്ങ​ളും

text_fields
bookmark_border
യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​ക്ക്: ആ​ശ്ര​മം ബ​സ് സ്റ്റാ​ൻ​ഡി​ൽ പാ​മ്പും ല​ഹ​രി സം​ഘ​ങ്ങ​ളും
cancel
camera_alt

നോ​ക്കു​കു​ത്തി​യാ​യ പൊ​ലീ​സ് എ​യ്ഡ് പോ​സ്റ്റ്, ആ​ശ്ര​മം ബ​സ് സ്റ്റാ​ൻ​ഡി​ലെ പൊ​ളി​ഞ്ഞ ക​സേ​ര​ക​ൾ

മൂ​വാ​റ്റു​പു​ഴ: ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച മൂ​വാ​റ്റു​പു​ഴ ആ​ശ്ര​മം സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡ് യാ​ത്ര​ക്കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ഒ​രു​പോ​ലെ ഭീ​ഷ​ണി​യാ​കു​ന്നു. കാ​ടു​പി​ടി​ച്ച പ​രി​സ​ര​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​വും കാ​ര​ണം സ്റ്റാ​ൻ​ഡ് നാ​ശ​ത്തി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​ത്. ഇ​തി​നു പു​റ​മെ സാ​മൂ​ഹ്യ വി​രു​ദ്ധ ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ എ​ത്തു​ന്ന പ്ര​ധാ​ന ബ​സ് സ്റ്റാ​ൻ​ഡി​ൽ സ​മാ​ധാ​ന​ത്തോ​ടെ ഒ​ന്നി​രി​ക്കാ​ൻ​പോ​ലും ക​ഴി​യി​ല്ല.

ഇ​രി​പ്പ​ട​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും പൊ​ളി​ഞ്ഞു വീ​ണ അ​വ​സ്ഥ​യി​ലാ​ണ്. വ​യോ​ധി​ക​രും സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മ​ണി​ക്കൂ​റു​ക​ളോ​ളം നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. സ​ന്ധ്യ മ​യ​ങ്ങു​ന്ന​തോ​ടെ സ്റ്റാ​ൻ​ഡ് പൂ​ർ​ണ​മാ​യും ല​ഹ​രി മാ​ഫി​യ​യു​ടെ​യും സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ​യും പി​ടി​യി​ലാ​കും. പ​ര​സ്യ​മാ​യ മ​ദ്യ​പാ​ന​വും അ​സ​ഭ്യ​വ​ർ​ഷ​വും മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​യു​മാ​ണ് ഇ​വി​ടെ അ​ര​ങ്ങേ​റു​ന്ന​ത്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഇ​തു​വ​ഴി ന​ട​ന്നു​പോ​കാ​ൻ പോ​ലും ഭ​യ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. ജോ​ലി ക​ഴി​ഞ്ഞു മ​ട​ങ്ങു​ന്ന സ്ത്രീ​ക​ളും വി​ദ്യാ​ർ​ഥി​ക​ളും വ​ലി​യ ഭീ​തി​യി​ലാ​ണ് ഈ ​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്.

അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും, പൊ​ളി​ഞ്ഞ ഇ​രി​പ്പി​ട​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കു​ക​യും പൊ​ലീ​സ് ഔ​ട്ട് പോ​സ്റ്റി​ന്റെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ശ​ക്ത​മാ​യ ആ​വ​ശ്യം. നാ​ട്ടു​കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി സ്റ്റാ​ൻ​ഡ് വ​ള​പ്പി​ൽ സ്ഥാ​പി​ച്ച പൊ​ലീ​സ് ഔ​ട്ട് പോ​സ്റ്റ് നി​ല​വി​ൽ പേ​രി​നു മാ​ത്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story