Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മസ്തിഷ്കത്തിൽ ടി.ബി ബാധിച്ച വീട്ടമ്മ ദുരിതത്തിൽ

text_fields
bookmark_border
zeenath
cancel
camera_alt

സീനത്ത്

Listen to this Article

മൂവാറ്റുപുഴ: മസ്തിഷ്കത്തിൽ ടി.ബി ബാധിച്ച് ഗുരുതരാവസ്ഥയിലായ നിർധന വീട്ടമ്മ ചികിത്സസഹായം തേടുന്നു. പായിപ്ര പഞ്ചായത്ത് ഒന്നാംവാർഡിൽ പായിപ്ര ഗവ. യു.പി സ്‌കൂളിന് പിന്നിൽ താമസിക്കുന്ന കല്ലടമ്പിൽ വീട്ടിൽ ജബ്ബാറിന്‍റെ ഭാര്യ സീനത്താണ് (32) സുമനുസ്സുകളുടെ കാരുണ്യത്തിനായി കാത്തിരിക്കുന്നത്. മസ്തിഷ്കത്തിൽ ടി.ബിയും അണുബാധയും ഉണ്ടായതിനെ തുടർന്ന് ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലാണ് ഇവർ. നട്ടെല്ലിന് പരിക്കേറ്റ ഭർതൃമാതാവിന്‍റെയും മാനസിക വൈകല്യമുള്ള ഭർതൃ സഹോദരന്‍റെയും ഓട്ടിസം ബാധിതനായ മകന്‍റെയും ചികിത്സക്കുവേണ്ടി കിടപ്പാടം വിറ്റ് വാടകവീട്ടിൽ കഴിഞ്ഞ് ചികിത്സ നടത്തിവരുന്നതിനിടെയാണ് യുവതിക്കും ഗുരുതരരോഗം ബാധിച്ചത്. സുമനസ്സുകൾ അഞ്ച് ലക്ഷത്തിൽ അധികം രൂപ സമാഹരിച്ചുനൽകി. ചികിത്സ പൂർത്തീകരിക്കാൻ 20 ലക്ഷത്തോളം രൂപ വേണം. സീനത്തിന്റ ചികിത്സക്കായി പായിപ്ര സെൻട്രൽ ജമാഅത്ത് കമ്മിറ്റി നേതൃത്വത്തിൽ ചികിത്സസഹായ സമിതി രൂപവത്കരിച്ചു. അക്കൗണ്ട് നമ്പർ.1493104000097909 ഐ.ഡി.ബി.ഐ ബാങ്ക് മൂവാറ്റുപുഴ. ഐ.എഫ്.എസ്.സി കോഡ്: IBKL0001493 ഫോൺ: 7012817979, 9447606133, 9447208143.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A housewife suffering from TB in her brain is in distress
Next Story