മൂവാറ്റുപുഴ സബ് ജില്ലയിൽ ഒന്നാം ക്ലാസിൽ 772 പേർ
text_fieldsമുളവൂർ സർക്കാർ സ്കൂളിലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് നവാഗതർക്ക് മുളവൂർ വില്ലേജ്
വനിത സൊസൈറ്റി നൽകുന്ന സമ്മാനം വാർഡ് മെംബർ പി.എം. അസീസ് ഹെഡ്മിസ്ട്രസ്
എം.എച്ച്. സുബൈദക്ക് കൈമാറുന്നു
മൂവാറ്റുപുഴ: സബ് ജില്ലതല പ്രവേശനോത്സവം കടാതി ഗവ. എൽ.പി സ്കൂളിൽ വ്യാഴാഴ്ച രാവിലെ 10ന് മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിക്കും. ഇക്കുറി മൂവാറ്റുപുഴ സബ് ജില്ലയിൽ 772 പേരാണ് ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത്. സർക്കാർ സ്കൂളുകളിൽ തൃക്കളത്തൂർ എൽ.പി സ്കൂളിലാണ് ഏറ്റവും അധികം വിദ്യാർഥികൾ പ്രവേശനം നേടിയത്. തൊട്ടു താഴെ പായിപ്ര ഗവ. സ്കൂളാണ് -35 പേർ.
പ്രവേശനോത്സവം കളർഫുള്ളാക്കാൻ മത്സരിക്കുകയാണ് അധ്യാപകരും പി.ടി.എ ഭാരവാഹികളും. പ്രവേശനോത്സവത്തിന് എത്തുന്ന നവാഗതർക്ക് മധുരം നൽകാനും സമ്മാനങ്ങൾ നൽകാനും വിവിധ രാഷ്ട്രീയ-സാമൂഹിക -സാംസ്കാരിക - സഹകരണ സംഘങ്ങൾ എന്നിവയുടെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്. മുളവൂർ സർക്കാർ സ്കൂളിലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് നവാഗതരെ സ്വീകരിക്കാൻ മുളവൂർ വില്ലേജ് വനിത സൊസൈറ്റി സമ്മാനം നൽകി.
സ്കൂളിൽ നടന്ന ചടങ്ങിൽ വാർഡ് മെംബർ പി.എം. അസീസ് ഹെഡ്മിസ്ട്രസ് എം.എച്ച്. സുബൈദക്ക് സമ്മാനങ്ങൾ കൈമാറി.

