Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightക​ട​ന്ന​ൽ കു​ത്തേ​റ്റ്...

ക​ട​ന്ന​ൽ കു​ത്തേ​റ്റ് 10 പേ​ർ​ക്ക് പ​രി​ക്ക്​

text_fields
bookmark_border
ക​ട​ന്ന​ൽ കു​ത്തേ​റ്റ് 10 പേ​ർ​ക്ക് പ​രി​ക്ക്​
cancel
camera_alt

ക​ട​ന്ന​ൽ കു​ത്തേ​റ്റ് റോ​ഡി​ൽ വീ​ണ കു​ഞ്ഞേ​ട്ട​നെ അ​ഗ്നി​ര​ക്ഷാ സേ​ന ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്നു

മൂ​വാ​റ്റു​പു​ഴ: ക​ട​ന്ന​ൽ കു​ത്തേ​റ്റ് 10 പേ​ർ​ക്ക് പ​രി​ക്ക്. ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ലെ പ്ലാ​ക്കി​ത്ത​ടം ഇ​ല​വും​ചു​വ​ട് ഭാ​ഗ​ത്താ​ണ് സം​ഭ​വം. ക​ട​ന്ന​ൽ കു​ത്തേ​റ്റ് പ​രി​ക്കേ​റ്റ പ്ലാ​ക്കി​ത്ത​ടം കൂ​ട​ത്തി​ൽ വീ​ട്ടി​ൽ കു​ഞ്ഞേ​ട്ട​നെ (85) മൂ​വാ​റ്റു​പു​ഴ അ​ഗ്നി​ര​ക്ഷാ സേ​ന ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ്ഥി​തി വ​ഷ​ളാ​യ​തി​നെ​ത്തു​ട​ർ​ന്ന്​ ഇ​ദ്ദേ​ഹ​ത്തെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 10നാ​യി​രു​ന്നു സം​ഭ​വം. മീ​ങ്കു​ന്നം പ​ള്ളി​യി​ൽ പോ​യി വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കു​ഞ്ഞേ​ട്ട​നെ പ്ലാ​ക്കി​ത്ത​ട​ത്തി​ൽ വെ​ച്ച് കൂ​ട്ട​മാ​യെ​ത്തി​യ ക​ട​ന്ന​ൽ​കൂ​ട്ടം കു​ത്തു​ക​യാ​യി​രു​ന്നു. കു​ത്തേ​റ്റ് നി​ല​ത്തു​വീ​ണ ഇ​ദ്ദേ​ഹ​ത്തെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നാ​ട്ടു​കാ​രാ​യ എ​ട്ടു​പേ​ർ​ക്കും അ​ഗ്നി​ര​ക്ഷാ സേ​ന ജീ​വ​ന​ക്കാ​ര​ൻ അ​യ്യൂ​ബി​നും കു​ത്തേ​റ്റു. ഇ​തോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യ​വ​ർ ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തേ​വ​ല​ത്തി​ൽ രാ​ജ​ൻ, മ​ക​ൻ അ​ഖി​ൽ, ചി​റ​ക്ക​ണ്ടം അ​നീ​ഷ്, മ​നോ​ജ്, പൊ​ട്ടം​ക​ല്ലു​ങ്ക​ൽ ജീ​മോ​ൻ, വി​ൻ​സ​ന്റ് തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ട​ന്ന​ൽ​കൂ​ട് ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. പ​ഞ്ചാ​യ​ത്ത് അം​ഗം ഷാ​ജി മാ​ണി വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി. സ​മീ​പ​കാ​ല​ത്താ​യി ക​ട​ന്ന​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ പ​തി​വാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം ക​ട​ന്ന​ൽ കു​ത്തേ​റ്റു ര​ണ്ടു പേ​ർ മൂ​വാ​റ്റു​പു​ഴ​യി​ൽ മ​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newswaspErnakulam
News Summary - 10 people injured in stabbing attack in Vespa tropica
Next Story