പരോളിൽ ഇറങ്ങിയ പ്രതി കത്തിയുമായി പിടിയിൽ
text_fieldsകൊച്ചി: കൊലപാതകക്കേസിൽ ശിക്ഷ അനുഭവിക്കവെ പരോളിൽ ഇറങ്ങിയ പ്രതി കത്തിയുമായി പിടിയിൽ. പള്ളുരുത്തി കൊഴിഞ്ഞേലിപറമ്പ് ശ്രീജു എന്ന അനിൽകുമാറാണ് (36) പിടിയിലായത്.
പള്ളുരുത്തി സ്വദേശി ഷമീർ വധക്കേസിൽ ജീവപര്യന്തം തടവിൽ കഴിയുന്നതിനിടെ കോവിഡ് വ്യാപന സംബന്ധമായ പരോളിലായിരുന്നു ഇയാൾ.
വെള്ളിയാഴ്ച ഉച്ചക്ക് 12ന് പള്ളുരുത്തി ശ്രീശങ്കര നാരായണ ക്ഷേത്രത്തിന് സമീപം പെരുമ്പടപ്പ് സ്വദേശി സുജിത്തിനെ കുത്താൻ ശ്രമിച്ചപ്പോൾ നാട്ടുകാരുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു.
ഇൻസ്പെക്ടർ എ. അനന്തലാൽ, സബ് ഇൻസ്പെക്ടർ വൈ. ദീപു, പ്രബേഷൻ സബ്ഇൻസ്പെക്ടർ എയിൻ ബാബു എന്നിവർ അേന്വഷണസംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

