Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊലപാതക ശ്രമം: ഭാര്യ...

കൊലപാതക ശ്രമം: ഭാര്യ സഹോദരൻമാർ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

text_fields
bookmark_border
കൊലപാതക ശ്രമം: ഭാര്യ സഹോദരൻമാർ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
cancel
camera_alt

നാ​സ​ർ, സ​വാ​ദ് മു​ഹ​മ്മ​ദ്, ന​ബേ​ൽ അ​ഹ​മ്മ​ദ്

മ​ട്ടാ​ഞ്ചേ​രി: സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വി​നെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. മ​ട്ടാ​ഞ്ചേ​രി പെ​ട്ടി​ക്കാ​ര​ൻ പ​റ​മ്പി​ൽ താ​മ​സി​ക്കു​ന്ന ര​ജീ​ഷി​നെ (42) കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് ഭാ​ര്യ സ​ഹോ​ദ​ര​ൻ​മാ​രാ​യ മ​ട്ടാ​ഞ്ചേ​രി പെ​ട്ടി​ക്കാ​ര​ൻ പ​റ​മ്പി​ൽ താ​മ​സി​ക്കു​ന്ന നാ​സ​ർ(56), സ​വാ​ദ് മു​ഹ​മ്മ​ദ്(48), മ​ക​ൻ ന​ബേ​ൽ അ​ഹ​മ്മ​ദ്(26)​എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. ര​ജീ​ഷി​ന്‍റെ മ​ക​ന്‍റെ ചി​കി​ത്സ​ക്കാ​യി പ്ര​തി​ക​ൾ വ​ൻ​തോ​തി​ൽ സ​ഹാ​യ​ധ​നം പി​രി​ച്ചി​രു​ന്നു. ചി​കി​ത്സ​ക്കി​ടെ കു​ട്ടി മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പി​രി​വെ​ടു​ത്ത പ​ണം സം​ബ​ന്ധി​ച്ച് ര​ജീ​ഷ് ചോ​ദ്യം ചെ​യ്തു. ഇ​തേ തു​ട​ർ​ന്ന് പ്ര​തി​ക​ൾ ര​ജീ​ഷി​ന്‍റെ വീ​ട്ടി​ലെ​ത്തി ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് കേ​സ്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ജീ​ഷ് മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.​

സം​ഭ​വ​ത്തി​നു​ശേ​ഷം പ്ര​തി​ക​ൾ മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ഭാ​ഗ​ത്ത് ഉ​ണ്ടെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ പൊ​ലീ​സ് ഇ​വി​ടെ​യെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.മ​ട്ടാ​ഞ്ചേ​രി അ​സി.​ക​മീ​ഷ​ണ​ർ കെ.​ആ​ർ. മ​നോ​ജ്, ഫോ​ർ​ട്ട്കൊ​ച്ചി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​രാ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ. ഹ​രി​ശ​ങ്ക​ർ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ എ​ഡ്‌​വി​ൻ റോ​സ്, എ.​ടി ശ്രീ​കു​മാ​ർ, പ്ര​വീ​ൺ പ​ണി​ക്ക​ർ, പ്രി​ൻ​സ​ൻ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ബേ​ബി ലാ​ൽ എ​ന്നി​വ​രാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder Attemptcrime newsErnakulam News
News Summary - murder Attempt: Three persons arrested
Next Story