യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതികൾ പിടിയിൽ
text_fieldsകറുപ്പസ്വാമി, ബിജു
കൊച്ചി: നഗരമധ്യത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. എറണാകുളം ഉദയ കോളനി ബിജു എന്ന അപ്പി ബിജു (28), തമിഴ്നാട് മധുര സ്വദേശി കറുപ്പസ്വാമി (45) എന്നിവരാണ് എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്.
ഇടപ്പള്ളി സ്വദേശിയായ യുവാവ് കോൺക്രീറ്റ് ജോലി കഴിഞ്ഞ് കൂട്ടുകാരെ കാത്ത് എറണാകുളം ജോസ് ജങ്ഷനിൽ നിൽക്കുമ്പോൾ ബിജുവും കറുപ്പ് സ്വാമിയും അവിടെയെത്തി പണം ആവശ്യപ്പെടുകയും പണം കൊടുക്കാതിരുന്നതിനെ തുടർന്ന് ബിജു കൈയിൽ കരുതിയിരുന്ന തുണികൊണ്ട് പൊതിഞ്ഞ കല്ലുവെച്ച് യുവാവിന്റെ തലക്കടിക്കുകയുമായിരുന്നു.
സംഭവം അറിഞ്ഞെത്തിയ പൊലീസ് ഉടൻ തന്നെ പ്രതികളെ പിടികൂടുകയും പരാതിക്കാരനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സെൻട്രൽ സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.