കുഴുപ്പിള്ളി കൊലപാതകം: രണ്ടാംപ്രതി കോടതിയില്‍ കീഴടങ്ങി
text_fieldsവൈപ്പിന്‍: കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ച് റോഡില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടാം പ്രതി ഞാറക്കല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. അയ്യമ്പിള്ളി ചൂളക്കപ്പറമ്പില്‍ നാംദേവാണ് (19) വ്യാഴാഴ്ച രാവിലെ 11.30ഓടെ കീഴടങ്ങിയത്. ഇയാളെ മുനമ്പം പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.
കൊലപാതകം നടന്ന ബീച്ച് റോഡില്‍ എത്തിച്ച് ശനിയാഴ്ച തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. അയ്യമ്പിള്ളി കൈപ്പന്‍ വീട്ടില്‍ അമ്പാടിയെ (19) സംഭവം നടന്നയുടൻ പിടികൂടിയിരുന്നു. എടവനക്കാട് ഇല്ലത്തുപടി പാലക്കല്‍ വീട്ടില്‍ ജിത്തൂസ് (19), കുഴുപ്പിള്ളി തുണ്ടിപ്പുറം മുല്ലപ്പറമ്പ് വീട്ടില്‍ ശരത് (19) എന്നിവരെയും റൂറല്‍ എസ്.പി കെ. കാര്‍ത്തിക്കിെൻറ നേതൃത്വത്തിലുള്ള സംഘം പിന്നീട് പിടികൂടി. കേസില്‍ നാലു പ്രതികളും പിടിയിലായതായി പൊലീസ് അറിയിച്ചു. മറ്റെന്തെങ്കിലും ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്ന് റൂറല്‍ എസ്.പി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

