ഹാളുകൾ അടച്ചു പൂട്ടി നഗരസഭ; നെട്ടോട്ടത്തിൽ നാട്ടുകാർ
text_fieldsപൂട്ടിക്കിടക്കുന്ന ബി.എസ്.എസ് ഹാൾ
മട്ടാഞ്ചേരി: ജനസാന്ദ്രതയേറിയ മട്ടാഞ്ചേരി പ്രദേശത്ത് വിവാഹമടക്കമുള്ളവ നടത്താൻ ഹാളുകളുടെ കുറവ് മൂലം ജനം നെട്ടോട്ടത്തിൽ. മട്ടാഞ്ചേരി ബസാറിനോട് ചേർന്ന് പഴയ പച്ചക്കറി മാർക്കറ്റിന് സമീപത്തെ ബി.എസ്.എസ് ഹാൾ, കെ.എം.എം ഹാൾ എന്നിവ അടച്ചു പൂട്ടിയിട്ട് വർഷങ്ങളായി.
ചെറിയ തോതിലെ ആവശ്യങ്ങൾക്ക് സാധാരണക്കാർക്ക് ഏറെ ആശ്വാസകരമായിരുന്ന ഹാളുകളാണ് അടച്ചത്. ബി.എസ്.എസ് ഹാൾ വിധവകളുടെ പെൺ മക്കളുടെ വിവാഹ ആവശ്യത്തിനും മറ്റും സൗജന്യമായി നൽകിയിരുന്നതാണ്. ഇത് സാധാരണക്കാർക്ക് ഏറെ ആശ്വാസമായിരുന്നു. കൊച്ചി നഗരസഭയുടെ ഇരുനില കെട്ടിടം ഈ ചുറ്റു വളപ്പിൽ വന്ന ശേഷമാണ് ഹാളിന്റെ പ്രവർത്തനം നിലച്ചത്. ഈ കെട്ടിടവും നഗരസഭ അടച്ചു പൂട്ടിയിരിക്കയാണ്.
ഏഴ് വർഷത്തോളമായി ഇവ പൂട്ടിക്കുടക്കുന്നു. രണ്ടു ഹാളുകളും തുറന്ന് പ്രവർത്തിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നാട്ടുകാർ ഡിവിഷൻ കൗൺസിലർക്ക് നിവേദനം നൽകിയിട്ടുണ്ട്. കൊച്ചി മേഖലയിലെ നഗരസഭയുടെ പല ഹാളുകളും ചില വ്യക്തികളുടെ കൈവശമാണെന്ന ആക്ഷേപമുണ്ട്. നഗരസഭയുടെ എല്ലാ ഹാളുകളുടെയും ബുക്കിങ് ഓൺലൈൻ സംവിധാനത്തിലൂടെ സുതാര്യമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

