കാക്കയെ രക്ഷിക്കാൻ വീണ്ടും ബംഗളൂരുവിൽനിന്ന് പറന്നെത്തി മുകേഷ് ജൈൻ
text_fieldsമുകേഷ് ജൈൻ
പള്ളുരുത്തി: വൻ വൃക്ഷത്തിന് മുകളിലായി 75 അടി ഉയരത്തിൽ കുടുങ്ങിയ കാക്കയെ രക്ഷിക്കാൻ ബംഗളൂരുവിൽനിന്ന് വിമാനത്തിലെത്തി മുകേഷ് ജൈൻ. പള്ളുരുത്തി വെളിയിൽ സംസ്ഥാനപാതയോട് ചേർന്ന വൃക്ഷത്തിലാണ് കാക്ക രണ്ടുദിവസമായി പട്ടത്തിന്റെ നൂലിൽ കുടുങ്ങിക്കിടന്നത്.
പള്ളുരുത്തി കച്ചേരിപ്പടി സ്വദേശികളായ മുഹമ്മദ് മൂസ ചെപ്പൂസ്, പി. മുഹമ്മദാലി എന്നിവർ പറവ സ്നേഹിയായ മട്ടാഞ്ചേരി സ്വദേശി മുകേഷ് ജൈനെ വിവരം അറിയിക്കുകയായിരുന്നു. ഈ സമയം മുകേഷ് ബംഗളൂരുവിലായിരുന്നു. വിവരമറിഞ്ഞയുടൻ വിമാനം ബുക്ക് ചെയ്ത് കൊച്ചിയിലെത്തിയ മുകേഷ് വീട്ടിൽനിന്ന് ഉപകരണങ്ങളുമായെത്തി കാക്കയെ രക്ഷിക്കുകയായിരുന്നു.
പൊലീസും ട്രാഫിക് പൊലീസും സ്ഥലത്തെത്തി ട്രാഫിക് നിയന്ത്രിച്ചു. അൽപ സമയത്തേക്ക് വൈദ്യുതി വിച്ഛേദിച്ച് ഒരു ജീവിയുടെ പ്രാണൻ രക്ഷിക്കാൻ വൈദ്യുതി വകുപ്പും കൈകോർത്തു. മുകേഷിന്റെ സഹപ്രവർത്തകരായ വിപിൻ പട്ടേൽ, ലോറൻസ് എന്നിവരും സഹായിച്ചു. മുമ്പും പലതവണ മുകേഷ് ജൈൻ വിമാനത്തിലെത്തി പറവകളെ രക്ഷിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

