Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപ്രതീക്ഷിത അതിഥിയായി...

അപ്രതീക്ഷിത അതിഥിയായി ഉടുമ്പ്; കുടുക്കിട്ട് പിടിച്ച് വീട്ടുകാർ

text_fields
bookmark_border
അപ്രതീക്ഷിത അതിഥിയായി ഉടുമ്പ്; കുടുക്കിട്ട് പിടിച്ച് വീട്ടുകാർ
cancel
camera_alt

തുതിയൂരിൽ നാട്ടുകാർ പിടിച്ച ഉടുമ്പ്

കാ​ക്ക​നാ​ട്: വീ​ട്ടി​ലെ​ത്തി​യ ഉ​ടു​മ്പി​നെ ക​ണ്ട് ഞെ​ട്ടി വീ​ട്ടു​കാ​ർ. കു​ടു​ക്കി​ട്ട് പി​ടി​ച്ച് വ​നം വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ച്ച​പ്പോ​ൾ ക​ണ്ടെ​യ്ൻ​മെൻറ് സോ​ണാ​ണെ​ന്ന് മ​റു​പ​ടി. ഒ​ടു​വി​ൽ കു​റ്റി​ക്കാ​ട്ടി​ൽ തു​റ​ന്നു​വി​ട്ട് വി​ഡി​യോ അ​യ​ച്ച് കൊ​ടു​ത്ത് നാ​ട്ടു​കാ​ർ.

ഞാ​യ​റാ​ഴ്‌​ച ഉ​ച്ച​ക്ക്​ തു​തി​യൂ​രി​ലാ​യി​രു​ന്നു സം​ഭ​വം. ര​ണ്ട​ര​യോ​ടെ തു​തി​യൂ​ർ മ​ദ​ർ തെ​രേ​സ ലെ​യ്​​നി​ൽ താ​മ​സി​ക്കു​ന്ന ത​ങ്ക​പ്പ​ൻ എ​ന്ന​യാ​ളു​ടെ വീ​ടി​െൻറ അ​ടു​ക്ക​ള​ക്ക്​ സ​മീ​പ​മു​ള്ള വ​ർ​ക്ക് ഏ​രി​യ​യി​ലേ​ക്കാ​ണ് അ​പ്ര​തീ​ക്ഷി​ത അ​തി​ഥി എ​ത്തി​യ​ത്. ആ​റ​ടി​യി​ല​ധി​കം നീ​ള​മു​ണ്ടാ​യി​രു​ന്ന ഉ​ടു​മ്പി​നെ ക​ണ്ട് പേ​ടി​ച്ച ത​ങ്ക​പ്പ​െൻറ ഭാ​ര്യ ക​ന​ക​യു​ടെ ശ​ബ്​​ദം കേ​ട്ട് വീ​ട്ടു​കാ​രും അ​യ​ൽ​ക്കാ​രും ഓ​ടി​യെ​ത്തി.

തു​ട​ർ​ന്ന് കു​ടു​ക്കി​ട്ട് പി​ടി​ച്ച് വ​നം വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചു​വെ​ങ്കി​ലും ഓ​ഫി​സ് സ്ഥി​തി ചെ​യ്യു​ന്ന കോ​ട​നാ​ട് പ്ര​ദേ​ശം ക​ണ്ടെ​യ്ൻ​മെൻറ് സോ​ണി​ലാ​യ​തി​നാ​ൽ വ​രാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു.

ഒ​ടു​വി​ൽ ഉ​ടു​മ്പി​നെ തു​റ​ന്നു​വി​ട്ട് ദൃ​ശ്യ​ങ്ങ​ൾ അ​യ​ക്കാ​നു​ള്ള വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം തു​തി​യൂ​ർ സെ​മി​നാ​രി​പ്പ​ടി​യി​ലെ കു​റ്റി​ക്കാ​ട്ടി​ൽ തു​റ​ന്ന് വി​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kakkanadMonitor lizard
Next Story