ബൈക്കിൽ കറങ്ങിനടന്ന് മൊബൈൽ ഫോൺ കവർച്ച; പ്രതി പിടിയിൽ
text_fieldsപള്ളുരുത്തി: ബൈക്കിൽ കറങ്ങിനടന്ന് മൊബൈൽ ഫോൺ കവർച്ച നടത്തിയ കേസിലെ പ്രതി പള്ളുരുത്തി പൊലീസിന്റെ പിടിയിൽ. മട്ടാഞ്ചേരി പനയപ്പിള്ളി മാളികപറമ്പിൽ വീട്ടിൽ കെ.എ. അക്ബറാണ് (31) പിടിയിലായത്.
പ്രതിയും സുഹൃത്തായ മറ്റൊരാളും കൂടി ബൈക്കിൽ കറങ്ങി നടക്കുകയും റോഡിലൂടെ ഒറ്റക്ക് പോകുന്നവരെ കാണുമ്പോൾ കാൾ ചെയ്യുന്നതിന് അവരുടെ മൊബൈൽ ഫോൺ ആവശ്യപ്പെടുകയും അവർ ഫോൺ നൽകുമ്പോൾ ഫോണുമായി കടന്നുകളയുകയുമാണ് പ്രതികളുടെ രീതി.
ഇപ്രകാരം രണ്ട് കേസ് രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ പള്ളുരുത്തി പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൂട്ടുപ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

