Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമിൽമ തിരുവനന്തപുരം...

മിൽമ തിരുവനന്തപുരം ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പ് ഏപ്രിൽ ഒമ്പതിന് നടത്തണം

text_fields
bookmark_border
മിൽമ തിരുവനന്തപുരം ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പ് ഏപ്രിൽ ഒമ്പതിന് നടത്തണം
cancel

കൊ​ച്ചി: മി​ൽ​മ തി​രു​വ​ന​ന്ത​പു​രം യൂ​നി​യ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ ഒ​മ്പ​തി​ന് ന​ട​ത്താ​ൻ ഹൈ​കോ​ട​തി ഉ​ത്ത​ര​വ്. കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും അ​ഡ്‌​മി​നി​സ്‌​ട്രേ​റ്റി​വ് ക​മ്മി​റ്റി തു​ട​രു​ന്ന​ത് ചോ​ദ്യം ചെ​യ്ത് ക​ല്ല​ട ര​മേ​ശ്, കൊ​ല്ലം ജി​ല്ല​യി​ലെ ഈ​സ്റ്റ് ക​ല്ല​ട ക്ഷീ​രോ​ൽ​പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം എ​ന്നി​വ​ർ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് ജ​സ്റ്റി​സ് സ​തീ​ഷ് നൈ​നാ​ന്റെ ഉ​ത്ത​ര​വ്.

അ​ഡ്‌​മി​നി​സ്‌​ട്രേ​റ്റി​വ് ക​മ്മി​റ്റി പു​തി​യ മെം​ബ​ർ​മാ​രെ എ​ൻ​റോ​ൾ ചെ​യ്യു​ന്ന​തും തെ​ര​ഞ്ഞെ​ടു​പ്പ് തീ​രു​മാ​നി​ച്ച​ശേ​ഷം അം​ഗ​ങ്ങ​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കാ​നൊ​രു​ങ്ങു​ന്ന​തും കോ​ട​തി ഉ​ത്ത​ര​വു ലം​ഘി​ച്ച് ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​മോ​ഷ​ൻ ന​ൽ​കു​ന്ന​തും ഹ​ര​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ, അ​ഡ്‌​മി​നി​സ്‌​ട്രേ​റ്റീ​വ് ക​മ്മി​റ്റി അം​ഗ​ത്വം ന​ൽ​കു​ന്ന​വ​ർ​ക്ക് വോ​ട്ട​വ​കാ​ശം ഉ​ണ്ടാ​വി​ല്ലെ​ന്ന് സിം​ഗി​ൾ​ബെ​ഞ്ച് വി​ല​യി​രു​ത്തി. പാ​രി​തോ​ഷി​ക​ങ്ങ​ൾ അ​നു​വ​ദി​ക്കാ​നാ​കി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​യു​ന്ന​തു​വ​രെ ഇ​ത് നീ​ട്ടി​വെ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ച് ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​മോ​ഷ​ൻ ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഡ്‌​മി​നി​സ്‌​ട്രേ​റ്റി​വ് ക​മ്മി​റ്റി​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സു​ണ്ട്. അ​തി​നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നും സിം​ഗി​ൾ​ബെ​ഞ്ച് വി​ശ​ദീ​ക​രി​ച്ചു. തു​ട​ർ​ന്ന് ഹ​ര​ജി മേ​യ് 18ന് ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:milma
News Summary - Milma Thiruvananthapuram Board of Directors elections to be held on April 9
Next Story