Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെട്രോ സർവിസ്​:...

മെട്രോ സർവിസ്​: തയാറെടുപ്പ്​ പൂർണം

text_fields
bookmark_border
മെട്രോ സർവിസ്​: തയാറെടുപ്പ്​ പൂർണം
cancel

കൊ​ച്ചി: കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​ക്ക് സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കാ​ൻ ത​യാ​റെ​ടു​ത്ത് കൊ​ച്ചി മെ​ട്രോ. ഓ​രോ 20മി​നി​റ്റി​ലും ട്രെ​യി​നു​ക​ൾ ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. രാ​വി​ലെ ഏ​ഴ് മു​ത​ൽ രാ​ത്രി എ​ട്ട് മ​ണി വ​രെ യാ​ത്ര​യൊ​രു​ക്കും.

തി​ര​ക്ക് കൂ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ആ​ലു​വ, മു​ട്ടം സ്​​റ്റേ​ഷ​നു​ക​ളി​ൽ ഒ​രു ട്രെ​യി​ൻ ത​യാ​റാ​ക്കി​യി​ടും. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം അ​നു​സ​രി​ച്ച് ട്രെ​യി​നു​ക​ൾ ല​ഭ്യ​മാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ൽ​കേ​ഷ് കു​മാ​ർ ശ​ർ​മ പ​റ​ഞ്ഞു.

സു​ര​ക്ഷി​ത​മാ​യ യാ​ത്ര ഒ​രു​ക്കു​ന്ന​തി​ന് എ​ല്ലാ സൗ​ക​ര്യ​വും ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കൃ​ത്യ​മാ​യ വാ​യു സ​ഞ്ചാ​രം ല​ഭി​ക്കു​ന്ന​തി​ന് ഓ​രോ സ്​​റ്റേ​ഷ​നു​ക​ളി​ലും 20 സെ​ക്ക​ൻ​ഡെ​ങ്കി​ലും നി​ർ​ത്തി​യി​ടും.

ആ​രം​ഭ സ്​​റ്റേ​ഷ​നു​ക​ളാ​യ ആ​ലു​വ, തൈ​ക്കൂ​ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ധാ​ന വാ​തി​ലു​ക​ൾ തു​റ​ന്ന നി​ല​യി​ൽ അ​ഞ്ച് മി​നി​റ്റ്​ നി​ർ​ത്തി​യി​ടു​ക​യും ചെ​യ്യും. ലോ​ക്​​ഡൗ​ൺ സ​മ​യ​ത്ത് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ട്രാ​ക്കു​ക​ളും സി​ഗ്​​ന​ലു​ക​ളും പ​രി​ശോ​ധി​ക്കു​ക​യും കേ​ടു​പാ​ടു​ക​ളി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ മാ​ർ​ച്ച് 23നാ​ണ് കേ​ന്ദ്ര മാ​ർ​ഗ​നി​ർ​ദേ​ശ പ്ര​കാ​രം മെ​ട്രോ സ​ർ​വി​സു​ക​ൾ നി​ർ​ത്തി​വെ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochi metroMetro Service
Next Story