Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെഡിക്കൽ കോളജ്​...

മെഡിക്കൽ കോളജ്​ ഫെബ്രുവരി ആദ്യം സാധാരണ നിലയിലേക്ക്​

text_fields
bookmark_border
മെഡിക്കൽ കോളജ്​ ഫെബ്രുവരി   ആദ്യം സാധാരണ നിലയിലേക്ക്​
cancel

കൊ​ച്ചി: മാ​സ​ങ്ങ​ളാ​യി കോ​വി​ഡ്​ ചി​കി​ത്സാ​കേ​ന്ദ്രം മാ​ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​തം.

ഫെ​​ബ്രു​വ​രി ആ​ദ്യ​വാ​ര​ത്തോ​ടെ കോ​വി​ഡ് ഇ​ത​ര രോ​ഗി​ക​ൾ​ക്കും കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും ഒ​ന്നു​പോ​ലെ ചി​കി​ത്സ കി​ട്ടു​ന്ന സ്​​ഥാ​പ​ന​മാ​യി ആ​ശു​പ​ത്രി മാ​റു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തോ​ടെ എം.​ബി.​ബി.​എ​സ്​ ക്ലാ​സു​ക​ളും പൂ​ർ​ണ​തോ​തി​ൽ പു​ന​രാ​രം​ഭി​ക്കും. ഹൗ​സ്​ സ​ർ​ജ​ൻ​മാ​ർ അ​നി​ശ്ചി​ത​കാ​ല സ​മ​രം പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ്​​ ക​ല​ക്​​ട​ർ ഇ​ട​പെ​ട്ട്​ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​വി​ഡ്​ ഇ​ത​ര രോ​ഗി​ക​ൾ​ക്ക്​ ഒ.​പി പു​ന​രാ​രം​ഭി​ച്ച​ത്.

എ​ന്നാ​ൽ, കാ​ർ​ഡി​യോ​ള​ജി, ന്യൂ​റോ​ള​ജി, നെ​​​ഫ്രോ​ള​ജി വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കാ​ത്ത​ത് ​ സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​രു​ന്നു. കാ​ത്ത്​​ലാ​ബ്, ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ൾ, സി.​ടി സ്​​കാ​ൻ, എം.​ആ​ർ.​ഐ സ്​​കാ​ൻ എ​ന്നി​വ രോ​ഗി​ക​ൾ​ക്ക്​ പ്ര​യോ​ജ​ന​പ്പെ​ടാ​ത്ത അ​വ​സ്​​ഥ​യാ​ണ്. ഇ​തു​മൂ​ലം അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളു​ടേ​ത്​ ഒ​ഴി​കെ എം.​ബി.​ബി.​എ​സ്​ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നി​ല്ല.

വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ, ഹൗ​സ് സ​ർ​ജ​ൻ​മാ​ർ എ​ന്നി​വ​രെ​യും പി.​ടി.​എ​യെ​യും ഉ​ൾ​പ്പെ​ടു​ത്തി ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്ന ക​ല​ക്ട​റു​ടെ നി​ർ​ദേ​ശം ന​ട​പ്പാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഹൗ​സ് സ​ർ​ജ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ക​ഴി​ഞ്ഞ​ദി​വ​സം പ്രി​ൻ​സി​പ്പ​ലി​ന് ക​ത്ത് ന​ൽ​കി​യി​രു​ന്നു. ജ​സ്​​റ്റി​സ്​ കൃ​ഷ്​​ണ​യ്യ​ർ മൂ​വ്​​മെൻറും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടു.

തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി​ക​ൾ ദ്രു​ത​ഗ​തി​യി​ലാ​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പു​തി​യ ഐ.​സി.​യു​വി​െൻറ പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ആ​ലു​വ ആ​ശു​പ​ത്രി​യി​ൽ കൂ​ടി ഐ.​സി.​യു സ​ജ്ജ​മാ​കു​ന്ന​തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ്​ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​തോ​തി​ലാ​കും. കാ​ൻ​സ​ർ സെൻറ​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ കോ​വി​ഡ് രോ​ഗി​ക​ളെ മാ​റ്റാ​നും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ൻ​സ​ർ സെൻറ​ർ വീ​ണ്ടും മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​മ്പ​സി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical college
News Summary - Medical College FebruaryFirst to normal
Next Story