Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒപ്പന മേളത്തിൽ കോവിഡ്...

ഒപ്പന മേളത്തിൽ കോവിഡ് സെൻറർ; വിവാഹച്ചടങ്ങ്​ വൈറൽ

text_fields
bookmark_border
ഒപ്പന മേളത്തിൽ കോവിഡ് സെൻറർ; വിവാഹച്ചടങ്ങ്​ വൈറൽ
cancel

മ​ട്ടാ​ഞ്ചേ​രി: നി​ര​വ​ധി വി​വാ​ഹ​ച്ച​ട​ങ്ങു​ക​ൾ​ക്ക് വേ​ദി​യാ​യ മ​ട്ടാ​ഞ്ചേ​രി ടൗ​ൺ​ഹാ​ൾ ഇ​ക്കു​റി ഒ​രു വ്യ​ത്യ​സ്ത വി​വാ​ഹ​ച്ച​ട​ങ്ങി​ന് സാ​ക്ഷ്യം വ​ഹി​ച്ചു. കോ​വി​ഡ് ഫ​സ്​​റ്റ്​ ലൈ​ൻ ട്രീ​റ്റ്മെൻറ്​ സെൻറ​റാ​യി മാ​റി​യിട്ടും ടൗ​ൺ​ഹാ​ളിൽ വി​വാ​ഹ ആ​ഘോ​ഷ​ം നടന്നു. മ​ട്ടാ​ഞ്ചേ​രി പു​തി​യ റോ​ഡ് നാ​സ​റി​െൻറ മ​ക​ൻ നി​യാ​സും ഫോ​ർ​ട്ട്കൊ​ച്ചി കു​ന്നും​പു​റം പ​ള്ളി​പ്പ​റ​മ്പി​ൽ പ​രേ​ത​നാ​യ ലു​ക്ക്മാ​െൻറ മ​ക​ൾ ഫാ​യി​സ​യും ത​മ്മി​ലു​ള്ള വി​വാ​ഹം വ്യാ​ഴാ​ഴ്ച​യാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ര​ണ്ട് ബു​ധ​നാ​ഴ്ച വ​ധു​വി​ന്​ കോ​വി​ഡ് പോ​സി​റ്റി​വ് സ്ഥി​രീ​ക​രി​ച്ചു.

തു​ട​ർ​ന്ന് വ​ധു​വി​നെ മ​ട്ടാ​ഞ്ചേ​രി ടൗ​ൺ​ഹാ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​വി​ഡ് രോ​ഗി പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.എ​ന്നാ​ൽ, നി​ശ്ച​യി​ച്ച ക​ല്യാ​ണം ന​ട​ത്താ​ൻ ത​ന്നെ ബ​ന്ധു​ക്ക​ൾ തീ​രു​മാ​നി​ച്ചു. മ​ട്ടാ​ഞ്ചേ​രി പ​ടി​ഞ്ഞാ​റേ​ക്കോ​ട് മു​ഹ്​​യി​ദ്ദീ​ൻ പ​ള്ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​ധു​വി​െൻറ പി​താ​വി​െൻറ സ​ഹോ​ദ​ര​ൻ ഷൗ​ക്കി വ​ര​ന് നി​ക്കാ​ഹ് ചെ​യ്ത് കൊ​ടു​ത്തു.

ഈ ​സ​മ​യം മ​ട്ടാ​ഞ്ചേ​രി ടൗ​ൺ​ഹാ​ളി​ൽ വ​ധു പു​തു​വ​സ്ത്ര​ങ്ങ​ളെ​ടു​ത്ത് അ​ണി​ഞ്ഞൊ​രു​ങ്ങി. കൂ​ടെ​യു​ള്ള മ​റ്റ് രോ​ഗി​ക​ൾ ചേ​ർ​ന്ന് ടൗ​ൺ​ഹാ​ൾ ഒ​രു ആ​ഘോ​ഷ കേ​ന്ദ്ര​മാ​ക്കി മാ​റ്റി. ഒ​പ്പ​ന​യും താ​ള മേ​ള​ങ്ങ​ളു​മാ​യി ടൗ​ൺ​ഹാ​ൾ ക​ല്യാ​ണ വീ​ടാ​യി. ആ​ഘോ​ഷ ച​ട​ങ്ങു​ക​ൾ ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marriage functionCovid Care center
News Summary - Marriage function covid care center
Next Story