വിവാഹത്തട്ടിപ്പ്: 53 പവനും മൂന്നുലക്ഷവും കവർന്ന യുവാവ് പിടിയിൽ
text_fieldsകൊച്ചി: മറ്റൊരു സ്ത്രീയുമായുള്ള ബന്ധം മറച്ചുവെച്ച് വിവാഹത്തട്ടിപ്പ് നടത്തി 53 പവനും മൂന്നുലക്ഷം രൂപയും തട്ടിയ കേസിൽ യുവാവ് പിടിയിൽ. കാക്കനാട് സ്വദേശിനിയുടെ പരാതിയിലാണ് പച്ചാളം പീടിയേക്കൽ വീട്ടിൽ കെവിൻ ജോസഫിനെ (26) നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ഒരുകുട്ടിയുണ്ടെന്നുമുള്ള വിവരം മറച്ചുെവച്ചാണ് കെവിൻ പരാതിക്കാരിയെ വിവാഹം കഴിച്ചത്. ആഗസ്റ്റ് 17ന് ചാത്യാത്ത് മൗണ്ട് കാർമൽ പള്ളിയിലായിരുന്നു വിവാഹം. സ്ത്രീധനമായി 53 പവനും മൂന്നുലക്ഷം രൂപയും വാങ്ങി. കെവിെൻറ മാതാപിതാക്കളും വിവാഹത്തിന് കൂട്ടുനിന്നതായി പരാതിയിൽ പറയുന്നു.
വിവാഹശേഷം ദിവസവും മദ്യപിച്ചാണ് പ്രതി വീട്ടിലെത്തിയിരുന്നത്. പലപ്പോഴും ബിസിനസ് തുടങ്ങുന്നതിന് വീട്ടിൽനിന്ന് പണം ചോദിക്കാൻ കെവിൻ പരാതിക്കാരിയോട് ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബർ 22ന് പരാതിക്കാരിയുടെ അനുജത്തിക്ക് കെവിെൻറ മറ്റൊരു യുവതിയുമായുള്ള ബന്ധം സംബന്ധിച്ച ഫേസ്ബുക്ക് സന്ദേശം ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്താവുന്നത്. കെവിന് പാലക്കാട് സ്വദേശിനിയായ യുവതിയുമായി ബന്ധമുണ്ടെന്നും ഒരു മകനുണ്ടെന്നായിരുന്നു സന്ദേശം. കൂടെ ഇവരുടെ ചിത്രവും ഫോൺ നമ്പറും അയച്ചു.
തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ വിവരം സത്യമാണെന്ന് മനസ്സിലായതോടെ പൊലീസിൽ പരാതി നൽകി. ഇയാൾക്ക് ഫോർട്ട്കൊച്ചി സ്വദേശിനിയുമായി വർഷങ്ങളായി ബന്ധമുണ്ടായിരുന്നതായും കണ്ടെത്തി. നോർത്ത് സി.ഐ സിബി ടോമിെൻറ നേതൃത്വത്തിെല സംഘം പ്രതിയെ കൂത്താട്ടുകുളത്തുനിന്ന് പിടികൂടുകയായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

