Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാർക്കറ്റ്...

മാർക്കറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം, ബംഗാൾ സ്വദേശി പിടിയിൽ

text_fields
bookmark_border
മാർക്കറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം, ബംഗാൾ സ്വദേശി പിടിയിൽ
cancel
camera_alt

സാ​ഗ​ർ

കൊ​ച്ചി: എ​റ​ണാ​കു​ളം മാ​ർ​ക്ക​റ്റ് കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തി​യ ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ലാ​യി. മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി സാ​ഗ​റി​നെ​യാ​ണ്​ (22) മാ​ർ​ക്ക​റ്റ് റോ​ഡി​ൽ​നി​ന്നും സെ​ൻ​ട്ര​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. വി​ജ​യ​ശ​ങ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ ക​ഞ്ചാ​വ്​ ക​ച്ച​വ​ടം ന​ട​ക്കു​ന്ന​താ​യി സം​ശ​യ​മു​ണ്ടെ​ന്ന് വ്യാ​പാ​രി​ക​ളും യൂ​നി​യ​ൻ തൊ​ഴി​ലാ​ളി​ക​ളും പൊ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് മാ​ർ​ക്ക​റ്റ് റോ​ഡ് പ​രി​സ​ര​ത്ത് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പൊ​ലീ​സ് നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 11ന്​ ​പ​ട്രോ​ളി​ങ്​ ന​ട​ത്തു​മ്പോ​ൾ മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്ത് സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട പ്ര​തി​യു​ടെ കൈ​യി​ലി​രു​ന്ന പ്ലാ​സ്റ്റി​ക് ക​വ​റി​ൽ​നി​ന്നാ​ണ്​ അ​ര​ക്കി​ലോ​യോ​ളം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. തു​ട​ർ​ന്ന് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ൾ വി​ൽ​ക്കാ​ൻ ​െവ​ച്ചി​രു​ന്ന ക​ഞ്ചാ​വി​നെ കു​റി​ച്ച് വി​വ​രം ന​ൽ​കി. തു​ട​ർ​ന്ന് മാ​ർ​ക്ക​റ്റ് റോ​ഡി​ലെ കെ​ട്ടി​ട​ത്തി​ൽ പ്ര​തി ഒ​ളി​പ്പി​ച്ചു​െ​വ​ച്ചി​രു​ന്ന 3.25 കി​ലോ​യോ​ളം ക​ഞ്ചാ​വ് പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengalMarket-centeredganja business
News Summary - Market-centered ganja business, native of Bengal arrested
Next Story