Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസമുദ്ര പരീക്ഷണം വിജയം;...

സമുദ്ര പരീക്ഷണം വിജയം; ഐ.എൻ.എസ് വിക്രാന്ത് കൊച്ചിയിൽ തിരിച്ചെത്തി

text_fields
bookmark_border
സമുദ്ര പരീക്ഷണം വിജയം; ഐ.എൻ.എസ് വിക്രാന്ത് കൊച്ചിയിൽ തിരിച്ചെത്തി
cancel
camera_alt

കൊ​ച്ചി​ൻ ഷി​പ്​​യാ​ർ​ഡി​ൽ നി​ർ​മി​ക്കു​ന്ന ആ​ദ്യ വി​മാ​ന​വാ​ഹി​നി ക​പ്പ​ലാ​യ വി​ക്രാ​ന്ത് സീ ​ട്ര​യ​ലി​നു​ശേ​ഷം കൊ​ച്ചി​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ. വൈ​പ്പി​നി​ൽ​നി​ന്നു​ള്ള കാ​ഴ്ച -ചിത്രം

-അ​ഷ്ക​ർ ഒ​രു​മ​ന​യൂ​ർ

കൊ​ച്ചി: അ​റ​ബി​ക്ക​ട​ലി​ൽ അ​ഞ്ചു​ദി​വ​സം നീ​ണ്ട ആ​ദ്യ​ഘ​ട്ട സ​മു​ദ്ര​പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ക്കു​ന്ന പ്ര​ഥ​മ വി​മാ​ന​വാ​ഹി​നി ക​പ്പ​ലാ​യ ഐ.​എ​ൻ.​എ​സ്​ വി​ക്രാ​ന്ത് കൊ​ച്ചി​യി​ൽ തി​രി​ച്ചെ​ത്തി.

ഈ ​മാ​സം​ നാ​ലി​ന് ആ​രം​ഭി​ച്ച പ​രീ​ക്ഷ​ണ​മാ​ണ്​ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടോ​ടെ സ​മാ​പി​ച്ച​ത്. സ​മാ​ന​രീ​തി​യി​ൽ ആ​റ് പ​രീ​ക്ഷ​ണ​യാ​ത്ര​കൂ​ടി ന​ട​ത്തി​യ​തി​നു​ശേ​ഷം കൊ​ച്ചി ക​പ്പ​ൽ​ശാ​ല നാ​വി​ക​സേ​ന​ക്ക് ഐ.​എ​ൻ.​എ​സ്​ വി​ക്രാ​ന്തി​നെ കൈ​മാ​റും.

തു​ട​ർ​ന്നാ​യി​രി​ക്കും ആ​യു​ധ​ങ്ങ​ൾ വ​ഹി​ച്ചു​ള്ള പ​രീ​ക്ഷ​ണം. അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ ക​മീ​ഷ​ൻ ചെ​യ്യാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ക​പ്പ​ൽ​ശാ​ല​യു​ടെ​യും നാ​വി​ക​സേ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ക​ട​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ. പ്രൊ​പ്പ​ൽ​ഷ​ൻ പ്ലാ​ൻ​റ്, നാ​വിേ​ഗ​ഷ​ൻ, ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഹ​ൾ എ​ക്വി​പ്മെൻറ്, പ​വ​ർ ജ​ന​റേ​ഷ​ൻ ആ​ൻ​ഡ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ(​പി.​ജി.​ഡി) തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ച്ച​ത്. വി​ക്രാ​ന്തി​െൻറ നി​ർ​മാ​ണ​ത്തോ​ടെ ത​ദ്ദേ​ശീ​യ​മാ​യി വി​മാ​ന​വാ​ഹി​നി ക​പ്പ​ൽ രൂ​പ​ക​ൽ​പ​ന ചെ​യ്ത് നി​ർ​മി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യും ചേ​രും. നാ​വി​ക​സേ​ന​യു​ടെ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് നേ​വ​ൽ ഡി​സൈ​നാ​ണ് കൊ​ച്ചി​ൻ ഷി​പ്​​യാ​ർ​ഡ് ലി​മി​റ്റ​ഡി​ൽ നി​ർ​മി​ക്കു​ന്ന ക​പ്പ​ൽ രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്.

262 മീ​റ്റ​ർ നീ​ള​വും 62 മീ​റ്റ​ർ വീ​തി​യും സൂ​പ്പ​ർ സ്ട്ര​ക്ച​ർ ഉ​ൾ​പ്പെ​ടെ 59 മീ​റ്റ​ർ ഉ​യ​ര​വും ക​പ്പ​ലി​നു​ണ്ട്. ത​ദ്ദേ​ശീ​യ നി​ർ​മി​തി​യാ​യ ഈ ​ക​പ്പ​ൽ രാ​ജ്യ​ത്തി​െൻറ ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത്, മേ​ക്ക്​ ഇ​ൻ ഇ​ന്ത്യ സം​രം​ഭം എ​ന്നി​വ​യി​ലെ നാ​ഴി​ക​ക്ക​ല്ലു​ക​ളി​ലൊ​ന്നാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. പ​തി​നാ​ലാ​യി​ര​ത്തി​ലേ​റെ പേ​ർ നേ​രി​ട്ടും അ​ല്ലാ​തെ​യും നി​ർ​മാ​ണ​ത്തി​ൽ പ​ങ്കു​വ​ഹി​ച്ചു. ഇ​തി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ കൊ​ച്ചി ക​പ്പ​ൽ​ശാ​ല ജീ​വ​ന​ക്കാ​രാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:INS VikrantMarine experiment
News Summary - Marine experiment success; INS Vikrant returns to Kochi
Next Story