Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാറിൽനിന്ന് കഞ്ചാവ്; രണ്ടാംപ്രതി പിടിയിൽ
text_fieldsbookmark_border
പള്ളുരുത്തി: മധുര കമ്പനിക്ക് സമീപം റോഡരികിലെ കാറിൽനിന്ന് അരക്കോടിരൂപ വിലവരുന്ന 174 കിലോ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ രണ്ടാംപ്രതിയെ അറസ്റ്റ് ചെയ്തു. കടവന്ത്ര വി.ടി.സി സ്വദേശിയും ഇപ്പോൾ തിരുവാങ്കുളം മാമല എക്സൈസ് ഓഫിസിന് സമീപം താമസിക്കുന്നയാളുമായ കിഴക്കേടത്ത് വീട്ടിൽ അക്ഷയ് രാജനെയാണ് (24)ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കാർ വാടകക്ക് എടുത്തയാളും അമ്പലമേട് കഞ്ചാവ് കേസിലെ പ്രതിയുമാണിയാൾ. കഞ്ചാവ് സൂക്ഷിച്ച കാർ പള്ളുരുത്തിയിൽ എത്തിച്ച രാമേശ്വരം മരടിൽ പറമ്പിൽ ഇപ്പോൾ കെ.എം.പി നഗറിൽ താമസിക്കുന്ന സജീർ (39), ഇടക്കൊച്ചി കണ്ടത്തിൻ പറമ്പിൽ വീട്ടിൽ ഷമീർ (40)എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഈമാസം ഏഴാം തീയതിയാണ് കാറിൽനിന്ന് കഞ്ചാവ് കണ്ടെടുത്തത്. കേസിൽ മൂന്നുപേർ കൂടി പിടിയിലാകാനുണ്ട്.
Next Story

