നാടൊന്നാകെ മോഷ്ടാവിന് പിറകെ, എസ്.ആർ.എം റോഡ് നിവാസികളുടെ ഉറക്കംകെടുത്തി മരിയാർപൂതം
text_fieldsമോഷ്ടാവ് മരിയാർ പൂതത്തെ പിടികൂടാൻ എസ്.ആർ.എം റോഡിലും
പരിസര പ്രദേശങ്ങളിലും രാത്രി തിരച്ചിൽ നടത്തുന്ന പ്രദേശവാസികൾ
കൊച്ചി: ടെറസുകളിൽനിന്ന് ടെറസുകളിലേക്ക് അതിവേഗം ഓടിമറയുന്ന മോഷ്ടാവ്, ഏത് മതിലും ചാടിക്കടക്കുന്നവൻ, മതിലിലൂടെ അനായാസം ഓടുന്നയാൾ -ഇത് നഗരവാസികൾക്കും പൊലീസിനും തലവേദനയായ മരിയാർപൂതം എന്ന മോഷ്ടാവിെൻറ വിശേഷണങ്ങളാണ്. കഴിഞ്ഞ മൂന്നാഴ്ചയായി എറണാകുളം എസ്.ആർ.എം റോഡിലെ 10 റെസിഡൻറ്സ് അസോസിയേഷനുകൾക്ക് കീഴിലെ 1350ഓളം വീട്ടുകാരുടെ ഉറക്കം കളയുകയാണ് ഈ തമിഴ്നാട്ടുകാരൻ മോഷ്ടാവ്.
മരിയാർപൂതം എന്ന ജോൺസൺ
നാലുമാസം മുമ്പാണ് മരിയാർപൂതമെന്ന 58കാരൻ ജോൺസൺ ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയത്. അടുത്തിടെ മോഷണം നടന്നയിടങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് ഇയാൾ വീണ്ടും സജീവമായതായി വിവരം ലഭിച്ചു. തമിഴ്നാട്ടിലെ കുളച്ചലിൽനിന്ന് എറണാകുളത്ത് താമസമാക്കിയ ഇയാൾക്ക് എസ്.ആർ.എം റോഡ് പരിസരമെല്ലാം കൈവെള്ളയിലെ രേഖകൾ പോലെയറിയാം.
പലവട്ടം പ്രദേശത്തെ ടെറസുകളുെട മുകളിലൂടെ ഇയാൾ കടന്നുപോകുന്നത് പ്രദേശവാസികൾ കണ്ടിട്ടുണ്ടെന്ന് എസ്.ആർ.എം റോഡ് റെസിഡൻറ്സ് അസോസിയേഷനുകളുടെ ഐക്യവേദി സെക്രട്ടറി ബാബു പൗേലാസ്, പ്രസിഡൻറ് പ്രഫ. വി.യു. നൂറുദ്ദീൻ എന്നിവർ പറയുന്നു. റോഡിലൂടെ നടക്കുന്നതിലേറെ ടെറസിന് മുകളിലൂടെയാണ് മരിയാർ പൂതത്തിെൻറ സഞ്ചാരം. 2018 മാർച്ചിൽ എസ്.ആർ.എം റോഡ് നൈനക്കുട്ടി ലൈനിൽനിന്ന് മോഷണത്തിന് നോർത്ത് പൊലീസിെൻറ പിടിയിലായിരുന്നു. ആറുമാസം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാണ് വീണ്ടും മോഷണം തുടങ്ങിയത്.
ഊടുവഴികൾ മനഃപാഠം
എസ്.ആർ.എം റോഡിലെ താമസക്കാരനായിരുന്നു മരിയാർപൂതം. അതുകൊണ്ടുതന്നെ ഇവിടത്തെ ഊടുവഴികൾ ഉൾപ്പെടെ കൃത്യമായി മനസ്സിലാക്കിയയാൾ. ഏതൊക്കെയോ വീടുകളുടെ മുകളിൽ പകൽ കിടന്നുറങ്ങുന്ന മോഷ്ടാവ് സന്ധ്യ കഴിയുന്നതോടെ പുറത്തിറങ്ങും. നൈനക്കുട്ടി ലെയ്നിൽ ആറുവീടുള്ള ഫ്ലാറ്റിൽ അഞ്ചുദിവസം മുമ്പ് മരിയാർപൂതം കയറിയിരുന്നു.
ടെറസിെൻറ മുകളിലേക്കുള്ള കവാടം ഇരുമ്പിെൻറ ഗ്രിൽവെച്ച് അടച്ചിരുന്നതിനാൽ കയറാനായില്ല. നിഴൽ കണ്ട് സെക്യൂരിറ്റി ഓടിയെത്തിയപ്പോഴേക്കും ഇയാൾ പിന്നിലേക്ക് മറിഞ്ഞുവീണു. തകിടിെൻറ പുറേത്തക്കാണ് വീണത്. അവിടെനിന്ന് ചാടിയെഴുന്നേറ്റ് തൊട്ടടുത്ത വീടിെൻറ ടെറസിന് മുകളിലേക്ക് മരിയാർപൂതം ചാടി. അങ്ങനെ ഓടിരക്ഷപ്പെട്ടു. അന്ന് രാത്രി മുഴുവൻ പ്രദേശവാസികൾ മുക്കുംമൂലയും പരിശോധിച്ചിട്ടും ആളെ കിട്ടിയില്ല.
പിടികൂടാൻ 10 സംഘങ്ങൾ
എസ്.ആർ.എം റോഡിലെ 10 റെസിഡൻറ്സ് അസോസിയേഷനുകളും 10 പേർ അടങ്ങുന്ന സംഘങ്ങളെ രാത്രി പരിശോധനക്ക് നിയോഗിച്ചിട്ടുണ്ട്. പൊലീസ് ഒരുദിവസം തന്നെ പലവട്ടം ഇവിടെ കറങ്ങുന്നു. എങ്കിലും റോഡിലൂടെയല്ല മരിയാർപൂതത്തിെൻറ കറക്കം എന്നതാണ് വെല്ലുവിളി. ടെറസുകളിലൂടെ ചാടിപ്പോകുന്ന ഇയാളെ കുടുക്കുന്നത് പ്രയാസമേറിയ പണിയാണ്.
ലിസി മെട്രോ സ്റ്റേഷൻ മുതൽ എസ്.ആർ.എം റോഡിൽ പച്ചാളം വരെയാണ് മരിയാർപൂതത്തിെൻറ വിളയാട്ടം. എസ്.ആർ.എം (സൗത്ത്), തോട്ടത്തുംപടി, കൃഷ്ണാദി റോഡ്, ക്രസൻറ് നഗർ, ബാവാ ലെയ്ൻ, പെരുേമ്പാടത്ത് ലെയ്ൻ, നൈനക്കുട്ടി ലെയ്ൻ, ജസ്റ്റിസ് കെ.കെ. മാത്യു റോഡ്, മാടവനതാഴം-പന്നപ്പിള്ളി എന്നിങ്ങനെ റെസിഡൻറ്സ് അസോസിയേഷനുകളിൽ യുവാക്കൾ മരിയാർപൂതത്തിന് പിറകെയുണ്ട്. മൂന്ന് വാട്സ്ആപ്പ് ഗ്രൂപ്പുകൾ തന്നെ ഇതിനായി രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

