ജൈവകൃഷിക്ക് കരുത്തേകാന്‍ പദ്ധതിയുമായി മരട് നഗരസഭ
text_fieldsമരട് നഗരസഭ സംഘടിപ്പിച്ച ജൈവ വള പരിശീലനപരിപാടി നഗരസഭ ചെയര്‍മാന്‍ ആന്റണി ആശാന്‍പറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നു
മരട്: സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഭാരതീയ പ്രകൃതി കൃഷി സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായി മരട് കൃഷിഭവനില്‍ ജൈവവള പരിശീലന പരിപാടി സംഘടിപ്പിച്ചു. മരട് നഗരസഭാ പ്രദേശത്ത് ജൈവ കൃഷിക്ക് കൂടുതല്‍ കരുത്തേകുന്നതിനും മണ്ണിന്‍റെ ജൈവാംശം കൂട്ടുന്നതിനുമുള്ള വിവിധതരം ജൈവ വളങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനായി രൂപീകരിച്ച പരിശീലന പരിപാടി മരട് കൃഷി ഭവനില്‍ മരട് നഗരസഭ ചെയര്‍മാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ജൈവ പച്ചക്കറികൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് മരട് നഗരസഭ ഇത്തരം പരിശീലന പരിപാടി നടത്തുന്നത്. മരട് നഗരസഭയുടെ നേതൃത്വത്തില്‍ കൃഷിഭവന്‍ വഴി അമ്പതു ഹെക്ടര്‍ സ്ഥലത്തു ജൈവ കൃഷി ആരംഭിക്കും. ഭാരതീയം പ്രകൃതി കൃഷി പദ്ധതി, സുഭിക്ഷം സുരക്ഷിതം എന്നിവ ഒരുമിപ്പിച്ചാണ് ഈ കാര്‍ഷിക മുന്നേറ്റത്തിനൊരുങ്ങുന്നത്.
പൂര്‍ണ്ണമായും ജൈവകൃഷിയില്‍ താല്പര്യമുള്ള കര്‍ഷകരെയും കര്‍ഷക ഗ്രൂപ്പുകളെയും ഉള്‍പെടുത്തിയാണ് പദ്ധതി നടപ്പാക്കുകയെന്നു നഗരസഭ ചെയര്‍മാന്‍ ആന്റണി ആശാന്‍പറമ്പില്‍ പറഞ്ഞു. ഇതിനാവശ്യമായ വളര്‍ച്ചത്വരകങ്ങള്‍ ഉല്‍പാദിപ്പിക്കുവാന്‍ രൂപീകരിച്ച ഹരിതം ഫാര്‍മേഴ്സ് ഇന്റെറസ്റ്റ് ഗ്രൂപ്പിന്റെതാണ് പദ്ധതി. വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ഡി.രാജേഷ് അധ്യക്ഷത വഹിച്ചു. ജൈവകര്‍ഷക ട്രെയിനര്‍ ജോര്‍ജ്.പി. ജോണ്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി. കൃഷി ഓഫീസര്‍ ആഭ രാജ്, വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. രശ്മി സനില്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രകലാധരന്‍, കൗണ്‍സിലര്‍മാരായ അഫ്‌സല്‍, അബ്ബാസ്, കൃഷി ഓഫീസ് ജീവനക്കാരായ അന്‍സാര്‍, സ്‌നേഹ മോള്‍, എ.ഡി.സി പ്രതിനിധി പി.ഡി.ശരത് ചന്ദ്രന്‍ സംസാരിച്ചു.