പ്ലാവിൽ കുടുങ്ങിയയാളെ അഗ്നിരക്ഷ സേന താഴെയിറക്കി
text_fieldsകിഴക്കമ്പലം: പ്ലാവിൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷ സേന ഉദ്യോഗസ്ഥരെത്തി താഴെയിറക്കി. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥനായിരുന്ന കിഴക്കമ്പലം ചൂരക്കോട് നിജേഷാണ് (38) പ്ലാവിൽ കയറി ഇറങ്ങാനാകാതായത്. ചൊവ്വാഴ്ച രാവിലെ 10ഓടെയാണ് സംഭവം.
അയൽവാസിയുടെ 40 അടി ഉയരമുള്ള പ്ലാവിൽ ചക്കയിടാൻ കയറിയ നിജേഷിന് മുകളിലെത്തിയപ്പോൾ തലകറക്കം അനുഭവപ്പെടുകയായിരുന്നു. ഉടൻ പ്ലാവിന്റെ കൊമ്പിൽ പിടിച്ചിരുന്നു. ഉപ്പിട്ട നാരങ്ങ വെള്ളം മുകളിലെത്തിച്ച് നൽകിയെങ്കിലും താഴെ ഇറങ്ങാനായില്ല.
ഇതേ തുടർന്ന് കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും പട്ടിമറ്റം അഗ്നിരക്ഷ സേന സ്ഥലത്തെത്തി. ഏണി വെച്ച് ആളെ താഴെയിറക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ഇത് കണ്ടുനിന്ന മാതാവിനും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

