പലചരക്കുകടയിൽ നിന്ന സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നയാൾ പിടിയിൽ
text_fieldsസമദ്
കിഴക്കമ്പലം: പഴങ്ങനാട് പലചരക്കുകട നടത്തുന്ന സ്ത്രീയുടെ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ ആളെ പിടികൂടി. ചേലക്കുളം വട്ടപ്പറമ്പിൽ വീട്ടിൽ സമദാണ് (27) പൊലീസ് പിടിയിലായത്. കേരളത്തിനകത്തും പുറത്തുമായി നിരവധി കേസുകളിലെ പ്രതിയാണ്.
ജൂലൈയിലാണ് പലചരക്കുകട നടത്തുന്ന വത്സയുടെ രണ്ടു പവെൻറ മാല കടയിൽ കയറി പൊട്ടിച്ചെടുത്ത് ഇയാൾ മോട്ടോർ സൈക്കിളിൽ കടന്നുകളഞ്ഞത്. എറണാകുളം റൂറല്‍ ജില്ല െപാലീസ് മേധാവി കെ. കാര്‍ത്തിക്കിെൻറ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു.
മുന്‍കാലങ്ങളില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരെയും മറ്റും നിരീക്ഷിച്ച് സംഘം നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്. മാല പൊട്ടിച്ചതുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ, എടത്തല, പെരുമ്പാവൂർ പുത്തൻകുരിശ് എന്നിവിടങ്ങളിലും പിടിച്ചുപറിക്കാന്‍ ശ്രമം നടത്തിയതിന് പാലക്കാടും, കുന്നത്തുനാടും ഇയാള്‍ക്കെതിരെ കേസുകളുണ്ട്.
കൂടാതെ, തമിഴ്നാട്ടില്‍ വാഹന മോഷണക്കേസിലും ഇയാള്‍ പ്രതിയാണ്. പെരുമ്പാവൂര്‍ ഡിവൈ.എസ്.പി ഇ.പി. റെജി, തട്ടിയിട്ടപറമ്പ് പൊലീസ് ഇൻസ്പെക്ടർ കെ.എസ്. സുരേഷ് കുമാർ, കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ വി.ടി. ഷാജൻ, എസ്.സി.പി.ഒമാരായ മനാഫ്, അഫ്സൽ, നിഷാദ് സി.പി.ഒമാരായ ഇബ്രാഹിംകുട്ടി, ഷെമീർ, സന്ദീപ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.