തട്ടിപ്പിലൂടെ ലക്ഷങ്ങൾ അപഹരിച്ച യുവാവ് പിടിയിൽ
text_fieldsകാക്കനാട്: എറണാകുളത്തെ സ്വകാര്യസ്ഥാപനത്തിൽ തിരിമറി നടത്തി വൻ തുക തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. തൃശൂർ പീച്ചി സ്വദേശിയായ വിബിൻ വർഗീസാണ് (30) തൃക്കാക്കര പൊലീസിെൻറ വലയിലായത്. കമ്പനിയിൽ ജോലി ചെയ്ത കാലയളവിൽ 71 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി.
കേസിൽ രണ്ട് പേർകൂടി പിടിയിലാകാനുണ്ട്. 2018 ജൂലൈയിലാണ് നഗരത്തിലെ സ്റ്റീൽ വിൽപനശാലയിലെ ഐ.ടി വിഭാഗം അഡ്മിനിസ്ട്രേറ്ററായി വിബിൻ ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് സ്ഥാപനത്തിെൻറ ഇടപാടുകാരുമായി ബന്ധപ്പെട്ട തുക മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. മറ്റ് പ്രതികളായ അൽഫോൻസ, സോണി ജോയ് എന്നിവരുടെ സഹായത്തോടെ 71,71,041 അപഹരിക്കുകയായിരുെന്നന്നാണ് വാഴക്കാല സ്വദേശി നൽകിയ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

