കൊച്ചി: ജോലിചെയ്യുന്ന സ്ഥാപനത്തിൽനിന്ന് പണം മോഷ്ടിച്ച കേസിൽ പശ്ചിമബംഗാൾ സ്വദേശി ശുഭം ലാമ (27) അറസ്റ്റിൽ. ചേരാനല്ലൂർ സ്റ്റേഷൻ പരിധിയിലെ ട്രാൻസ് ഡൈനാമിക് സൊല്യൂഷൻ എന്ന സ്ഥാപനത്തിൽനിന്ന് ഒന്നേകാൽ ലക്ഷം രൂപ മോഷ്ടിച്ച കേസിലാണ് പിടിയിലായത്.
ജനുവരി 24ന് പുലർച്ചയാണ് സംഭവം.കമ്പനിയിലെ ഷട്ടറിെൻറയും പണം സൂക്ഷിച്ചിരുന്ന ഷെൽഫിെൻറയും താക്കോലുകൾ കൈക്കലാക്കിയ പ്രതി മോഷണം നടത്തിയശേഷം കേരളത്തിൽനിന്ന് കടന്നിരുന്നു. കൊച്ചി സിറ്റി സൈബർസെല്ലിെൻറ സഹായത്തോടെ നീക്കങ്ങൾ നിരീക്ഷിച്ച പൊലീസ് ബംഗളൂരിൽനിന്നാണ് പിടികൂടിയത്.
ചേരാനല്ലൂർ ഇൻസ്പെക്ടർ വി.കെ. വിജയരാഘവൻ, സബ് ഇൻസ്പെക്ടർ കെ.എം. സന്തോഷ് മോൻ എന്നിവരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്.