പ്രണയാഭ്യർഥന നിരസിച്ച വീട്ടമ്മയുടെ മുഖത്ത് തുപ്പിയ പ്രതി പിടിയിൽ
text_fieldsകൊച്ചി: പ്രണയാഭ്യർഥന നിരസിച്ച വീട്ടമ്മയെ ആക്രമിക്കുകയും മുഖത്ത് തുപ്പുകയും ചെയ്ത കേസിൽ പ്രതിയായ ചേർത്തല എരമല്ലൂർ സ്വദേശി ശ്യാംകുമാർ (32) പിടിയിൽ. അയ്യപ്പൻകാവ് സ്വദേശിനിയും രണ്ടുകുട്ടികളുടെ മാതാവുമായ വീട്ടമ്മയെയാണ് ആക്രമിച്ചത്.
പരാതിക്കാരി ഒരുവർഷം മുമ്പുവരെ എരമല്ലൂരിൽ പ്രതിയുടെ വീടിനടുത്ത് വാടകക്ക് താമസിക്കുകയായിരുന്നു. മദ്യപിച്ചെത്തി ഇയാൾ ശല്യപ്പെടുത്താൻ തുടങ്ങിയതോടെ അയ്യപ്പൻകാവ് ഭാഗത്തേക്ക് താമസം മാറി. കഴിഞ്ഞ 16ന് രാവിെല ഏഴിന് ഓഫിസിൽ പോകാൻ ബസ് കാത്തുനിൽക്കുന്ന സമയം ബൈക്കിൽ എത്തിയ പ്രതി പ്രണയാഭ്യർഥന നടത്തി.
യുവതി നിരസിച്ചതോടെ അസഭ്യം പറയുകയും മുഖത്ത് അടിക്കുകയും റോഡിലേക്ക് തള്ളിയിട്ട് മുഖത്ത് തുപ്പുകയുമായിരുന്നു. യുവതിയുടെ പരാതിയിൽ പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അയ്യപ്പൻകാവ് അമ്പലത്തിന് സമീപത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.
നോർത്ത് ഇൻസ്പെക്ടർ സിബി ടോം, എസ്.ഐ വി.ബി. അനസ്, ടി.എൻ. മൈതീൻ, സി.പി.ഒമാരായ പ്രവീൺ, ഫെബിൻ, ശ്രീജിത്ത് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

